സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

ഹൈസ്‌കൂള്‍ ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. യാതൊരു അക്കാഡമിക് ചര്‍ച്ചകളും കൂടാതെയുള്ള ഈ തീരുമാനം പൊതുവിദ്യാഭ്യാസത്തെ പിന്നോട്ട് വലിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
പ്ലസ് വണ്‍ ബാച്ച് സീറ്റ് അലോട്ട്‌മെന്റ് അഴിമതിയെക്കുറിച്ച് വരുന്ന വാര്‍ത്തകളില്‍ വിജിലന്‍സ് അന്വേഷണം നടത്തണം. ഇതൊക്കെ വകുപ്പ് മന്ത്രി അറിയുന്നുണ്ടോ എന്ന് സംശയമാണ്. വിദ്യാഭ്യാസത്തെ കച്ചവടമാക്കാനും എയ്ഡഡ് മാനേജ്‌മെന്റിനെ സഹായിക്കാനുമാണ് നീക്കം നടക്കുന്നത്' വി ശിവന്‍കുട്ടി ആരോപിച്ചു.
മിനിമം മാര്‍ക്ക് ഒഴിവാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകും. എഴുതാനും വായിക്കാനും അറിയാത്തവര്‍ പത്താം ക്ലാസില്‍ എ പ്ലസ് നേടുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മിനിമം മാര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
'വിദ്യാര്‍ത്ഥികളെ കൈപിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ച, ദേശീയ അടിസ്ഥാനത്തില്‍ തന്നെ അംഗീകാരം ലഭിച്ച പരിപാടിയാണ് ഇപ്പോള്‍ പിന്‍വലിക്കുന്നത്. സബ്ജക്ട് മിനിമം ഒഴിവാക്കുന്നതോടെ പരീക്ഷയ്ക്ക് അഞ്ച് മാര്‍ക്ക് നേടിയാലും ജയിക്കാം എന്ന അപകടകരമായ അവസ്ഥയിലേക്ക് കുട്ടികളെ തള്ളിവിടുകയാണ്. കുട്ടികളുടെ ഭാവിവച്ച് പന്താടുന്ന അവസ്ഥയാണിത്.
https://www.facebook.com/Malayalivartha

























