ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ വെള്ളി മെഡല്‍ നേടിയ കോഴിക്കോട് തിരുവമ്പാടി സ്വദേശിനി വിദര്‍ശ കെ വിനോദിനെ മുഖ്യമന്ത്രി വിഡി സതീശന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. തങ്ങള്‍ക്കെല്ലാവര്‍ക്കും വിദര്‍ശയെക്കുറിച്ച് ആലോചിച്ച് അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി വീഡിയോ കോളില്‍ പറഞ്ഞു. താരത്തെ അഭിനന്ദിക്കുന്ന വീഡിയോയും മുഖ്യമന്ത്രി ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.
'ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ വെള്ളി മെഡല്‍ നേടി ചരിത്രം കുറിച്ച കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദര്‍ശ കെ വിനോദിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ മെഡല്‍ കരസ്ഥമാക്കുന്ന ആദ്യ മലയാളി എന്ന അപൂര്‍വ നേട്ടമാണ് വിദര്‍ശ സ്വന്തമാക്കിയത്.
തന്റെ കന്നി ഏഷ്യന്‍ ഗെയിംസില്‍ തന്നെ ഈ വന്‍ നേട്ടം രാജ്യത്തിന് സമ്മാനിക്കാന്‍ ഈ യുവപ്രതിഭയ്ക്ക് സാധിച്ചു. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ വിദര്‍ശയ്ക്ക് ഭാവിയിലും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. വിദര്‍ശ കേരളത്തിന്റെ സ്വത്താണ്. സംസ്ഥാനത്തിന്റെ എല്ലാം പിന്തുണയും സഹായവും വിദര്‍ശയ്ക്ക് ഉണ്ടാകും' മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha

























