ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റിലെ സെമിഫൈനലില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. ബംഗ്ലാദേശിനെതിരായ രണ്ടാം സെമിഫൈനലിനിടെ വനിതാ ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമെന്ന റെക്കാഡാണ് സമൃതി സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സിനെ മറികടന്നായിരുന്നു സ്മൃതിയുടെ നേട്ടം.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് സ്മൃതിയും ഷഫാലി വര്‍മ്മയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേയില്‍ ഇന്ത്യ 71 റണ്‍സ് നേടി. 19 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും അടക്കം 37 റണ്‍സെടുത്ത സ്മൃതിയുടെ ഇന്നിംഗ്‌സ് പവര്‍പ്ലേയുടെ അവസാന ഓവറില്‍ അവസാനിച്ചു. നഹിദ അക്തറിന്റെ പന്തില്‍ മിഡ് വിക്കറ്റില്‍ സൊഭാന മൊസ്താരി ക്യാച്ചെടുത്ത് താരത്തെ പുറത്താക്കുകയായിരുന്നു.
എന്നാല്‍ കൂടാരം കയറുന്നതിന് മുമ്പുതന്നെ സ്മൃതി റെക്കാഡ് മറികടന്നിരുന്നു. വനിതാ ട്വന്റി20യില്‍ 4,788 റണ്‍സുമായി സ്മൃതി ഒന്നാമതെത്തി. സൂസി ബേറ്റ്‌സ് 4,758 റണ്‍സുമായി രണ്ടാം സ്ഥാനത്താണ്. ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗര്‍ (4,287), ശ്രീലങ്കയുടെ ചമാരി അത്തപത്തു (4,282), ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈന്‍ (3,817) എന്നിവരാണ് തൊട്ടുപിന്നില്‍.
അതേസമയം വനിതാ ട്വന്റി20യില്‍ 100 സിക്‌സുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും സമൃതി മത്സരത്തിനിടെ സ്വന്തമാക്കി. കൂടാതെ വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കാഡും നിലവില്‍ സ്മൃതിയുടെ പേരിലാണ്. സ്മൃതിക്ക് പിന്നാലെ ഷഫാലിയും ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യ ആറ് ഓവറില്‍ 71 റണ്‍സിലെത്തിയ ഇന്ത്യയ്ക്ക് ഇരുവരും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. സ്വര്‍ണമെഡല്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ സെമിഫൈനലില്‍ ഇറങ്ങിയത്.
ഏഷ്യന്‍ ഗെയിംസില്‍ വനിതാ ട്വന്റി20യില്‍ ഇന്ത്യയെ നയിക്കുന്നത് സ്മൃതി മന്ദാന, ഷഫാലി വര്‍മ്മ, ഗുണാലന്‍ കമലിനി, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്ടന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ഭാരതി ഫുല്‍മാലി, ദീപ്തി ശര്‍മ, ശ്രേയങ്ക പാട്ടീല്‍, ശ്രീ ചരാണി, നന്ദിനി ശര്‍മ, ക്രാന്തി ഗൗഡ്
https://www.facebook.com/Malayalivartha

























