സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത. വായ്പ വഴിയുള്ള 200 മെഗാവാട്ട് കിട്ടാത്തതിനെത്തുടര്‍ന്നാണ് വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു.
പവര്‍ മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി ലഭിക്കുകയാണെങ്കില്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ സാധിക്കും. മാര്‍ക്കറ്റില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയെ ആശ്രയിച്ചായിരിക്കും നിയന്ത്രണം ഒഴിവാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ദേശീയതലത്തില്‍ 12,000 മെഗാവാട്ടിന്റെ കുറവുണ്ട്. കാറ്റാടി നിലയങ്ങളിലും ഉത്പാദനം കുറഞ്ഞതാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം.
അതേസമയം, കേരളത്തില്‍ പലയിടങ്ങളിലും മഴ കനക്കുന്നുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ എന്നീ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്. സെപ്തംബര്‍ 24 വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
https://www.facebook.com/Malayalivartha

























