എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി

ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ നിന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാലിന്റെ മകന്‍ വരുണ്‍ സന്യാല്‍ പിന്മാറി. ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സിലായിരുന്നു (എംഎംഎ) വരുണ്‍ മത്സരിക്കേണ്ടിയിരുന്നത്. മത്സരത്തിനിടെ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വരുണ്‍ ബോധരഹിതനാവുകയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഇന്ന് നടന്ന പുരുഷന്മാരുടെ ട്രഡീഷണല്‍ എംഎംഎ 77 കിലോഗ്രാം വിഭാഗത്തിലാണ് വരുണ്‍ മത്സരിക്കേണ്ടിയിരുന്നത്. മത്സരത്തിന് മുമ്പ് ഭാരം അല്‍പ്പം കൂടിയതിനാല്‍ 77 കിലോഗ്രാമിലെത്തിക്കാന്‍ 'സോന' ഉപയോഗിക്കുകയായിരുന്നു വരുണ്‍. ചൂടുള്ള ഒരു മുറി പോലെയുള്ള സംവിധാനമാണിത്. ശരീരത്തിലെ വെള്ളം വിയര്‍പ്പിലൂടെ പുറന്തള്ളിയാണ് ഈ മുറിയിലിരുന്ന് ഭാരം കുറയ്ക്കുന്നത്. നിലവില്‍ വരുണ്‍ അപകടനില തരണം ചെയ്തു. പക്ഷേ, മത്സരിക്കാനാകാത്ത അവസ്ഥയിലാണെന്നും എംഎംഎ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് നിഖില്‍ കുന്ദേര പ്രതികരിച്ചു.
നേരത്തെ ജപ്പാനിലെത്തിയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന അസൗകര്യങ്ങളെക്കുറിച്ച് വരുണ്‍ സംസാരിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ക്ലിയറന്‍സ് നല്‍കാനും റൂം അനുവദിക്കാനും ഏറെ ബുദ്ധിമുട്ടിയെന്നും വിവിധ കേന്ദ്രങ്ങളിലായി മണിക്കൂറുകളോളമാണ് കാത്തിരുന്നതെന്നും വരുണ്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























