മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ക്ഷീരസ്വയംപര്യാപ്തതയാണ് ലക്ഷ്യമെന്നും പ്രതിസന്ധികള്‍ മറികടന്ന് ക്ഷീരവികസന വകുപ്പ് ലക്ഷ്യം കൈവരിക്കണമെന്നും ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ. ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച റീജിയണല്‍ സെമിനാറുകളുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും ആ ലക്ഷ്യം വേഗത്തിൽ കൈവരിക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി ഉദ്യാഗസ്ഥരോട് പറഞ്ഞു. കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളും നടപ്പാക്കിവരികയാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ മേഖലയിലെ വിജയിച്ച മാതൃകകളും സാങ്കേതിക സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























