അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്‍ മദ്യശേഖരം പിടികൂടിയ വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്ന വാദം പൊളിയുന്നു. ജി.എസ്.ടി വകുപ്പിന് ആന്റോ അഗസ്റ്റിന്‍ നല്‍കിയ മേല്‍വിലാസം വാഴവറ്റയിലെ വീടിന്റേതാണ് എന്ന് വ്യക്തമാക്കുന്ന രേഖ പുറത്തുവന്നു. കഴിഞ്ഞ മാസം മൂന്നിന് ജി.എസ്.ടി ഓഫീസിന് നല്‍കിയ മൊഴിയിലാണ് ഈ മേല്‍വിലാസം ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്.
അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്‍ മദ്യശേഖരം പിടികൂടിയ വീട് തന്റേതല്ലെന്നും ഭാര്യാമാതാവിന്റേതാണെന്നുമാണ് കോടതിയില്‍ വാദിച്ചത്. നേരത്തെ വീട് ആന്റോയുടേതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ ഒന്ന് ആന്റോയുടെ പേരില്‍ നികുതി അടച്ച രസീതായിരുന്നു,അറസ്റ്റിലായ ദിവസം മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി നല്‍കിയ സര്‍ട്ടിപിക്കറ്റിലും ആന്റോയുടെ പേരിലാണ് വീട് എന്ന് വ്യക്തമാക്കുന്നതായും പ്രോസിക്യൂഷന്‍ വാദിക്കുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു രേഖ കൂടി പുറത്തുവന്നത്.
അര്‍ജന്റീന് ടീമിന്റെ കേരളത്തിലെ വരവുമായി ബന്ധപ്പെട്ട് 25 കോടിയോളം രൂപ നികുതി അടയ്ക്കാത്തതിന് ആന്റോ അഗസ്റ്റിന് തുടര്‍ച്ചയായി സമന്‍സ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ മാസം മൂന്നി ആന്റോ അഗസ്റ്റിന്‍ നേരിട്ട് ഹാജരായി മൊഴി നല്‍കിയത്.
https://www.facebook.com/Malayalivartha


























