ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു

കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ച് പ്രമുഖ ന്യൂറോ സര്‍ജന്‍ വെന്തുമരിച്ചു. സൂര്യപേട്ട് ജില്ലയിലെ പിള്ളലമര്‍റിക്ക് സമീപം ദേശീയപാത 365ആആയില്‍ ഇന്ന് രാവിലെ 7.15നാണ് അപകടം ഉണ്ടായത്. ഖമ്മം സ്വകാര്യ മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവിയായിരുന്നു ഡോ. കെ ജഗദീഷ് ബാബുവാണ് മരിച്ചത്.
ഖമ്മത്ത് നിന്ന് തന്റെ കുടുംബം താമസിക്കുന്ന ഹൈദരാബാദിലേക്ക് കാറോടിച്ച് പോവുകയായിരുന്നു അദ്ദേഹം. യാത്രമദ്ധ്യേ ജഗദീഷ് ബാബു ഉറങ്ങിപോയതാകാം കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറാന്‍ കാരണമെന്നാണ് ഖമ്മം റൂറല്‍ സി ഐ ജി രാജശേഖര്‍ അറിയിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിക്കുകയും മിനിറ്റുകള്‍ക്കകം വാഹനം പൂര്‍ണമായും കത്തിയമരുകയുമായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിപ്പോയ ജഗദീഷിന് പുറത്തുകടക്കാനായില്ല.
https://www.facebook.com/Malayalivartha

























