വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍
വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയില്‍. തിരുവല്ലം സ്വദേശി ഹരിയാണ് പോലീസ് പിടിയിലായത്. തിരുവല്ലത്ത് ഞായറാഴ്ചയാണ് സ്കൂള്‍ വിദ്യാര്‍ത്ഥിയെ പ്രതി കഴുത്തില്‍ കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചത്. കഞ്ചാവിന് അടിമയാണ് പ്രതി. കൂടാതെ കോവളത്ത് വിദേശ വനിതയെ കൊന്ന കേസിലെ പ്രതി കൂടിയാണ് പിടിയിലായ ഹരി. ഹരിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha