പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം... പാലപ്പെട്ടിയിലെ ബന്ധുവീട്ടില്‍ നിന്ന് കാറില്‍ മടങ്ങവേയാണ് ദുരന്തമുണ്ടായത്

പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്കി ദാരുണാന്ത്യം. കാര്‍ യാത്രക്കാരായ തിരൂര്‍ ബി.പി.അങ്ങാടി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കോട്ടത്തറ നൗഷാദിനെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബി.പി.അങ്ങാടി ചിറയില്‍ മുഹമ്മദുപ്പയുടെ മകന്‍ അഹമ്മദ് ഫൈസല്‍(48), സുബൈദ, പൊറോത്ത് പറമ്പില്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. ശക്തി തിയേറ്ററിന് അടുത്തുള്ള പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്.
പാലപ്പെട്ടിയിലെ ബന്ധുവീട്ടില്‍നിന്ന് കാറില്‍ ഇവര്‍ തിരിച്ചുപോവുകയായിരുന്നു. എതിരെവന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങള്‍ എടപ്പാളിലെ ആശുപത്രിയില്‍.
"
https://www.facebook.com/Malayalivartha























