Widgets Magazine
23
Jan / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഗായിക പി സുശീലയുടെ ചെറുമകനാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായ മോഹന്‍കുമാർ എന്ന സായ്!! സംഗീതവും, അഭിനയവുമല്ലാതെ താരത്തിന് മറ്റൊരു ജോലികൂടിയുണ്ട്... മോഹന്‍കുമാറിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍


മീര ഇപ്പോൾ എവിടെയാണെന്നറിയാമോ? മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരം സീരിയലുകളില്‍ നിന്ന് പിന്മാറിയത് ഒരേ ഒരു കാരണം കൊണ്ടാണ്... സംഭവിച്ചതിനെ കുറിച്ച് മീരാ മുരളി


അങ്ങനെ ഒരു കമന്റ് കേള്‍ക്കുന്നത് തനിക്കിഷ്ടമല്ലെന്ന് നമിത


ഭാരം കൂട്ടിയതിന്റെ കാരണം വ്യക്തമാക്കി ബോളിവുഡ് താരം കൃതി സനോന്‍


കൊച്ചിയില്‍ പോലീസിനെ കത്തിവീശി ഭീഷണിപ്പെടുത്തിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കുരുക്ക് മുറുകുന്ന വഴി... ശ്രീകുമാര്‍ മേനോന്‍ ഭിഷണിപ്പെടുത്തിയെന്ന കേസില്‍ നിന്നും അണുകിട പിന്നോട്ട് പോകാതെ മഞ്ജുവാര്യര്‍; ഒടിയന്‍ സെറ്റിലുണ്ടായ സംഭവ വികാസങ്ങള്‍ കേസില്‍ നിര്‍ണായകമായും; ഒടിയന്‍ സെറ്റിലുള്ളവരെ വിളിച്ചു വരുത്താന്‍ പോലീസ് നീക്കം

18 NOVEMBER 2019 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചിയില്‍ ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ച നിലയില്‍

ബിഗ്‌ബോസ് വീട്ടിൽ അലറി വിളിച്ച് തെസ്‌നിഖാൻ ; ഫുക്രുവിന്റെ കുസൃതികൾ ഇരയാകുന്നത് തെസ്നി; ഇത്തവണ പുതപ്പ്

സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതും മൊഴി രേഖപ്പെടുത്തുന്നതും സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ നിര്‍ദേശം

കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ വികാരി തോമസ് പോള്‍ റമ്ബാന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

‘വിഷക്കുപ്പി തുറന്നു നൽകി;‘ഭർത്താവിനെ കൊന്നാൽ 9 സെന്റ് സ്ഥലവും വീടും’,ഭാര്യയുടെ വാഗ്ദാനം ഇങ്ങനെ ;ക്രൂരത കാമുകനൊപ്പം ജീവിക്കാൻ

മഞ്ജുവാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണ്. ശ്രീകുമാര്‍ മേനോന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് സാക്ഷികളുടെ മൊഴിയെടുക്കല്‍ തുടരുന്നു. ഒടിയന്‍ സിനിമയുടെ സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണു നീക്കം. സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ കയര്‍ത്തു സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നതാണ് പ്രധാന പരാതി. സെറ്റില്‍ കേക്ക് മുറിച്ചപ്പോഴുണ്ടായിരുന്ന എല്ലാവരില്‍നിന്നും മൊഴിയെടുക്കും.

നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്‍േട്രാളര്‍ സജി സി. ജോസഫ്, മഞ്ജു വാരിയരുടെ ഓഡിറ്റര്‍, മഞ്ജു ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി രേഖ തുടങ്ങിയവരില്‍നിന്നു മൊഴിയെടുത്തു. കൂടുതല്‍ പേരില്‍നിന്ന് മൊഴിയും തെളിവുമെടുത്ത ശേഷമായിരിക്കും തുടര്‍നടപടികളിലേക്കു കടക്കുകയെന്ന് അന്വേഷണസംഘം അറിയിച്ചു.

ജാമ്യമുള്ള വകുപ്പുകള്‍ പ്രകാരമാണ് ശ്രീകുമാര്‍ മേനോന് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് എന്നത് മാത്രമാണ് ആശ്വാസം. മൊഴി എടുത്ത ശേഷം ശ്രീകുമാര്‍ മേനോനില്‍ നിന്ന് തെളിവെടുക്കും. കേസില്‍ ഇടപെടാന്‍ താര സംഘടനയായ അമ്മയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും വിസമ്മതം അറിയിച്ചിരുന്നു. ഇതോടെയാണ് നിയമ നടപടികളുമായി പൊലീസ് മുന്നോട്ട് പോയത്.

സമൂഹമാധ്യമങ്ങളിലൂടെ ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെ ദുഷ്പ്രചാരണം നടത്തിയെന്നും താന്‍ മോശക്കാരിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നുമാണ് മഞ്ജു വാര്യര്‍ ശ്രീകുമാര്‍ മേനോനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് എസ് പി സി ഡി ശ്രീനിവാസനായിരുന്നു മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. തന്നെ ശ്രീകുമാര്‍ മേനോന്‍ അപകടത്തില്‍പ്പെടുത്തുമെന്ന് ഭയമുണ്ടെന്നും മഞ്ജു വാര്യര്‍ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ഒടിയന്‍ സിനിമയ്ക്ക് ശേഷം താന്‍ നേരിട്ട സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണെന്നാണ് മഞ്ജുവിന്റെ പരാതി. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ശ്രീകുമാര്‍ മേനോന്‍ അന്വേഷണത്തോട് സഹകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തന്നെ സഹായിച്ചവരെ മറക്കുന്നതാണ് മഞ്ജുവിന്റെ സ്വഭാവം എന്നതുള്‍പ്പെടെയുള്ള പ്രത്യാരോപണങ്ങളാണ് ശ്രീകുമാര്‍ മേനോന്‍ പോസ്റ്റില്‍ ഉയര്‍ത്തിയത്.

മഞ്ജുവാര്യര്‍ ചാവക്കാട് കോടതി മജിസ്‌ട്രേറ്റ് മുമ്പാകെ 164ാം നിയമ പ്രകാരം കേസില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. കോടതിയിലെത്തിയ മഞ്ജുവില്‍ നിന്നും അടച്ചിട്ട കോടതിയിലാണ് മൊഴിയെടുത്തത്. ക്രൈംബ്രാഞ്ച് മഞ്ജുവിന്റെ പുള്ളിലെ വീട്ടിലെത്തിയും തൃശൂരില്‍ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയും മൊഴിയെടുത്തിരുന്നു. ഇതില്‍ ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെ അന്വേഷക സംഘത്തിന് കൈമാറിയിരുന്നു.

2017 മുതല്‍ കരിയറിനേയും, സ്ത്രീത്വത്തേയും നിരന്തരം അപമാനിക്കുകയും, സമൂഹമാധ്യമങ്ങളിലും, ഒടിയന്‍ ഷൂട്ടിങ് സൈറ്റുകളിലും നിരന്തരം തേജോവധം ചെയ്യുകയും ചെയ്തതുമടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള പുഷ് കമ്പനി വഴി 2013ല്‍ കരാറിലേര്‍പ്പെട്ട് പരസ്യചിത്രങ്ങളില്‍ അഭിനയിക്കുകയും മഞ്ജുവാര്യര്‍ ഫൗണ്ടേഷന്റെയും ചാരിറ്റി പ്രവര്‍ത്തനത്തിന്റെയും മേല്‍നോട്ടവും നല്‍കിയിരുന്നു. 2017 ല്‍ കരാര്‍ റദ്ദാക്കിയതിന്റെ വിദ്വേഷത്തില്‍ വിവിധ മാനഹാനിയും ഭീഷണിയും ചെയ്ത് വരികയാണെന്നതടക്കമാണ് പരാതിയിലുള്ളത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുടുങ്ങിയപ്പോള്‍ നല്‍കിയ ജാമ്യ ഹര്‍ജിയിലും ശ്രീകുമാര്‍ മേനോനെതിരെ പരാമര്‍ശമുണ്ടായിരുന്നു. ഇതിനിടെയാണ് ഒടിയന്‍ സിനിമ തുടങ്ങുന്നത്. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഒടിയന്‍ സെറ്റിലെ മുഴുവന്‍ പേരേയും ചോദ്യം ചെയ്യുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ച നിലയില്‍  (1 minute ago)

ദുബായില്‍ വിഷവാതകം ശ്വസിച്ച് പ്രവാസി സ്ത്രീകള്‍ക്ക് ദാരുണാന്ത്യം... ബര്‍ദുബായിലെ ഒരു വില്ലയിലെ വീട്ടുജോലിക്കാരികളാണ് മരിച്ചത്, കിടന്നുറങ്ങുകയായിരുന്ന ഇരുവരും രാവിലെ ഉറക്കമെഴുന്നേറ്റിട്ടില്ലെന്ന് മനസില  (13 minutes ago)

ബിഗ്‌ബോസ് വീട്ടിൽ അലറി വിളിച്ച് തെസ്‌നിഖാൻ ; ഫുക്രുവിന്റെ കുസൃതികൾ ഇരയാകുന്നത് തെസ്നി; ഇത്തവണ പുതപ്പ്  (14 minutes ago)

പ്രശസ്ത ഗായിക പി സുശീലയുടെ ചെറുമകനാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായ മോഹന്‍കുമാർ എന്ന സായ്!! സംഗീതവും, അഭിനയവുമല്ലാതെ താരത്തിന് മറ്റൊരു ജോലികൂടിയുണ്ട്... മോഹന്‍കുമാറിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആ  (18 minutes ago)

സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതും മൊഴി രേഖപ്പെടുത്തുന്നതും സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ നിര്‍ദേശം  (24 minutes ago)

സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ്... പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസല്‍ വില രണ്ട് പൈസയും കുറഞ്ഞു  (34 minutes ago)

കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ വികാരി തോമസ് പോള്‍ റമ്ബാന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (42 minutes ago)

മീര ഇപ്പോൾ എവിടെയാണെന്നറിയാമോ? മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരം സീരിയലുകളില്‍ നിന്ന് പിന്മാറിയത് ഒരേ ഒരു കാരണം കൊണ്ടാണ്... സംഭവിച്ചതിനെ കുറിച്ച് മീരാ മുരളി  (50 minutes ago)

‘വിഷക്കുപ്പി തുറന്നു നൽകി;‘ഭർത്താവിനെ കൊന്നാൽ 9 സെന്റ് സ്ഥലവും വീടും’,ഭാര്യയുടെ വാഗ്ദാനം ഇങ്ങനെ ;ക്രൂരതകാമുകനൊപ്പം ജീവിക്കാൻ  (55 minutes ago)

ആസാദി മുദ്രാവാക്യം വിളിച്ചാല്‍ രാജ്യദ്രോഹത്തിന് കേസെടുക്കുമെന്ന് യോഗി ആദിത്യനാഥ്; പ്രസ്താവന കാണ്‍പൂരില്‍ പൗരത്വ ഭേദഗതി നിയമം വിശദീകരണ സമ്മേളനത്തിൽ  (1 hour ago)

മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് അച്ഛന് ദാരുണാന്ത്യം  (1 hour ago)

മൂന്ന്‌ മാലാഖ കുഞ്ഞുങ്ങൾ ഒരുമിച്ച് ഒരേ കുഴിയിൽ; ഇടവും വലവും അച്ഛനുമമ്മയും; നൊമ്പരക്കാഴ്ചയായി രോഹിണീഭവൻ  (1 hour ago)

കാറിന്റെ മരണപ്പാച്ചില്‍... 12 ചുവപ്പ് സിഗ്‌നലുകള്‍ ലംഘിച്ച് 160കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ച അറബ് യുവാവിനെ പിടികൂടാനായി നിരത്തിലിറക്കിയത് 10 പട്രോളിങ് സംഘത്തെ  (1 hour ago)

കളിയിക്കാവിള കൊലപാതകക്കേസില്‍ പ്രതികളുമായി തമിഴ്‌നാട്, ക്യു ബ്രാഞ്ചിന്റെ തെളിവെടുപ്പ് ആരംഭിച്ചു.... പ്രതികളെ ഇന്നലെ രാത്രി തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി  (1 hour ago)

പശ്ചിമബംഗാളില്‍ ഇരുപതുകാരിയായ യുവതി എന്‍ആര്‍സി വിവരങ്ങള്‍ ശേഖരിക്കുന്നതായി അഭ്യൂഹം... ആള്‍ക്കൂട്ടം യുവതിയുടെ വീടിന് തീയിട്ടു  (2 hours ago)

Malayali Vartha Recommends