ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ആവശ്യപ്പെട്ടത്. ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ പ്രതിയായിരുന്നു കണ്ഠരര് രാജീവരര്. എന്നാൽ ഇക്കാര്യത്തെക്കുറിച്ചൊന്നും കത്തിൽ വിശദീകരിക്കുന്നില്ല. ഇത്തവണ ഊഴപ്രകാരം കണ്ഠരര് രാജീവരര് ആണ് ശബരിമലയിൽ കാർമികത്വം വഹിക്കേണ്ടത്. എന്നാൽ അതിന് പകരം തന്റെ മകൻ ബ്രഹ്മദത്തനെ താന്ത്രിക ചുമതല നൽകണമെന്നാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാൽ ദേവസ്വം ബോർഡ് ഇതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചിട്ടില്ല. ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിൽ, ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം മാത്രമേ ദേവസ്വം ബോർഡ് ഇതിൽ ഒരു തീരുമാനമെടുക്കുകയുള്ളൂ.
കോടതി എന്ത് പറയുന്നു അത് അനുസരിച്ച് മാത്രമേ ദേവസ്വം ബോർഡ് തീരുമാനം എടുക്കുകയുള്ളൂവെന്നാണ് സൂചനകളുള്ളത്. സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha


























