കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ പരക്കെ മഴ ലഭിച്ചെങ്കിലും ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളോ നൽകിയിട്ടില്ല.
ചൊവ്വാഴ്ച വരെ കേരളത്തിൽ വലിയ മഴയ്ക്ക് സാധ്യതയില്ലെന്നും നേരിയതോ ഇടത്തരമോ ആയ മഴ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്തേക്കാം. ഒരു ജില്ലയിലും യെല്ലോ/ഓറഞ്ച് അലർട്ടുകളില്ല. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും പൊതുജനങ്ങളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര തീരം വരെയുണ്ടായിരുന്ന തീരദേശ ന്യൂനമർദ്ദ പാത്തി ദുർബലമായതാണ് കേരളത്തിൽ മഴ കുറയാൻ കാരണം. നിലവിൽ തെലങ്കാന മുതൽ മധ്യ കിഴക്കൻ അറബിക്കടൽ വരെ ഒരു ന്യൂനമർദ്ദ പാത്തിയും, മധ്യ ഉത്തർപ്രദേശിന് മുകളിലായി ഒരു ന്യൂനമർദ്ദ മേഖലയും നിലനിൽക്കുന്നുണ്ടെങ്കിലും ഇവ വരും മണിക്കൂറുകളിൽ കൂടുതൽ ദുർബലമാകുമെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha


























