കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

കല്ല്യാണം കൂടി വൈബാക്കാം എന്നും പറഞ്ഞാണ് അഞ്ച് സുഹൃത്തുക്കളൊരുമിച്ച് ബാംഗ്ലൂരുവിലേക്ക് യാത്ര തിരിച്ചത്. എന്നാൽ കാലനവരുടെ പുറകെ തന്നെയുണ്ടായിരുന്നു. കല്ല്യണ വീട് എത്തുന്നതിന് അര മണിക്കൂർ മുമ്പ് ആ സുഹൃത്തുക്കൾ യാത്ര ചെയ്ത വാഹനം അപകടത്തിൽപെട്ടു.. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ഉണ്ടായ അപകടത്തിൽ കൂടെയുണ്ടായ സുഹൃത്തുക്കൾ മരണപ്പെട്ടുവെന്ന് പോലുമറിയാതെ ഒരാൾ മാത്രം ജീവന് വേണ്ടി ആശുപത്രിയിൽ മല്ലിടുന്നു.. ചങ്കുലയ്ക്കുന്ന വാർത്തയാണ് കണ്ണൂർ ചാലോട് നിന്ന് പുറത്ത് വന്നിരിക്കുന്നത്.
കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ നാലുപേർ മരിച്ചു. ബെംഗളൂരുവിൽനിന്ന് അഞ്ചുപേരുമായി കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കണ്ണൂർ സ്വദേശി ഷാൻ, റിസ്‍വാൻ, ഉത്തർ പ്രദേശ് സ്വദേശി പരം ഛേത്രി, ഹർഷ് എന്നിവരാണ് മരിച്ചത്. മരത്തിലിടിച്ച കാർ പൂർണമായും തകർന്നു.ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ ഒരാൾ തൽക്ഷണം മരിച്ചു. അപടകത്തിൽ ഗുരുതരമായ പരിക്കേറ്റ ഒരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിക്കുശേഷമാണ് അപകടമുണ്ടായത്. ചാലോട് ഭാഗത്തുനിന്ന് ഇറക്കം ഇറങ്ങിവരികയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഷാനിൻ്റെ ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിൽനിന്ന് സുഹൃത്തുക്കളുമായി വരുന്നതിനിടെയാണ് ദാരുണ അപകടമുണ്ടായത്. വാഹനം കണ്ണൂരിലെത്തുന്നതിന് ഏതാണ്ട് അരമണിക്കൂർ മുൻപായിരുന്നു സംഭവം. മുൻസീറ്റിൽ ഉണ്ടായിരുന്ന ഒരാളാണ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടത്. ഗുരുതര പരിക്കേറ്റ മറ്റു യാത്രക്കാരെ ഫയർ ഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്ത ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























