Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ഉള്ളതെല്ലാം പോയി... മഹാരാഷ്ട്രയില്‍ ബിജപി സര്‍ക്കാര്‍ രൂപീകരണത്തിന് ഇടങ്കോലിട്ട ശിവസേനയ്ക്ക് ഡല്‍ഹി വക മുട്ടന്‍ പണി; ശിവസേനക്കെതിരെ ശക്തമായ നടപടിയെടുത്ത് ബിജെപി; പാര്‍ലമെന്റില്‍ ഭരണപക്ഷ സീറ്റില്‍ നിന്നും ശിവസേനയെ മാറ്റി; കോണ്‍ഗ്രസിനൊപ്പം ഇനി പ്രതിപക്ഷ സീറ്റില്‍

18 NOVEMBER 2019 02:06 PM IST
മലയാളി വാര്‍ത്ത

എന്തെല്ലാം മോഹങ്ങളാണ് ശിവസേനയ്ക്ക് ഉണ്ടായിരുന്നത്. ബിജെപിയുമായി കൂട്ടു കൂടി കുറച്ച് സീറ്റ് നേടിയപ്പോള്‍ എല്ലാ ധാരണകളും മറികടന്ന് മുഖ്യമന്ത്രി പദത്തിനായി ശിവസേന ചരടുവലിച്ചു. എന്നാല്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും സ്വീകരിച്ചപ്പോള്‍ ശിവസേനയുടെ മോഹം മോഹമായി. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പോയതോടെ ശിവസേന വല്ലാതായി. അതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും പടിയിറക്കുകയാണ്. ശിവസേനയ്ക്ക് പ്രതിപക്ഷത്തെ സീറ്റാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണത്തിലിരിക്കാമെന്ന ശിവസേനയുടെ മോഹം മോദിയും അമിത്ഷായും കൂടി തവിടുപൊടിയാക്കിയിരിക്കുകയാണ്.

മഹാരാഷ്ട്ര ഭരണത്തെച്ചൊല്ലി ശിവസേന എന്‍ഡിഎ വിട്ടതോടെ തമ്മിലടിച്ചു പിരിയുന്നത് മൂന്നു പതിറ്റാണ്ടു കാലത്തെ ബന്ധമാണ്. ലോക്‌സഭയിലെ അംഗബലത്തില്‍ എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ശിവസേന. കേന്ദ്രത്തില്‍ ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള ബിജെപിക്ക് ശിവസേനയുടെ നീക്കം തെല്ലും ഭീഷണിയല്ലെങ്കിലും മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങളെ ഇത് കാര്യമായി സ്വാധിനിക്കും.

പാര്‍ലമെന്റിലെ കോണ്‍ഗ്രസിനൊപ്പം അഞ്ചാംനിരയിലേക്കാണ് ഇപ്പോള്‍ ശിവസേനയ്ക്ക് സീറ്റുമാറ്റി നല്‍കിയത്. ഇനിമുതല്‍ സേനാ എം.പിമാര്‍ക്കു പ്രതിപക്ഷത്തായിരിക്കും സീറ്റെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. നാളെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിന്റെ മുന്നോടിയായാണ് സീറ്റുകള്‍ മാറ്റി നല്‍കിയത്. ശിവസേനയുടെ ഏക കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചതും കോണ്‍ഗ്രസും എന്‍.സി.പിയുമായും ചേര്‍ന്നു മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നതും കണക്കിലെടുത്താണ് ഇതെന്നും ഇനി ചര്‍ച്ചകളില്ലെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

അതേസമയം, ബാല്‍താക്കറെ ജനങ്ങളെ പഠിപ്പിച്ചത് ആത്മാഭിമാനമാനമാണെന്ന് മഹാരാഷ്ട്ര കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ശിവസേന സ്ഥാപകന്‍ ബാല്‍താക്കറെയുടെ ഏഴാം ചരമവാര്‍ഷികത്തിന്റെ അനുസ്മരണത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. താക്കറെയുടെ ഒരു പഴയ പ്രസംഗ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ഫഡ്‌നാവിസ് താക്കറെയ്ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ആത്മാഭിമാനത്തിന്റെ പ്രാധാന്യമെന്തെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചതായും ഫഡ്‌നാവിസ് ട്വീറ്റില്‍ പറയുന്നു.

ബാല്‍ താക്കറെയുടെ സമാധിസ്ഥലമായ ബുംബൈയിലെ ശിവാജി പാര്‍ക്കിലെത്തി അദ്ദേഹം ബാല്‍ താക്കറെയ്ക്ക് പ്രണാമമര്‍പ്പിക്കുകയും ചെയ്തു. ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും വേദി വിട്ടതിനു പിന്നാലെയാണ് ഫഡ്‌നാവിസ് ചടങ്ങിന് എത്തിയത്. പ്രചോദനം നല്‍കുന്ന വ്യക്തിത്വമാണ് ബാല്‍ താക്കറെയെന്നും ഫഡ്‌നാവിസ് പറഞ്ഞു.മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ കോണ്‍ഗ്രസ്എന്‍സിപിശിവസേന നേതാക്കള്‍ ഒരുമിച്ച് ഇന്നലെ ഗവര്‍ണറെ കാണാനുള്ള നീക്കം അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നടക്കാത്തതിനാല്‍ ഉടന്‍ നീക്കം വേണ്ടെന്നാണ് തീരുമാനം. മഹാരാഷ്ട്രയില്‍ സഖ്യം രൂപീകരിച്ചിട്ടില്ലെന്നാണ് മൂന്ന് പാര്‍ട്ടികളുടെയും ഔദ്യോഗിക നിലപാട്.

സഖ്യവുമായി മുന്നോട്ട് പോവുന്ന കാര്യവും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനവും ഗവര്‍ണറെ അറിയിക്കാനായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയാണ് ഉപേക്ഷിച്ചത്.സേനയുമായി സഹകരിക്കണോ എന്ന കാര്യത്തില്‍ എന്‍സിപിയുമായി ഇനിയും ചര്‍ച്ചകള്‍ വേണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പറയുന്നു. എന്നാല്‍ സഖ്യം രൂപീകരിക്കനുള്ള പൊതുമിനിമം പരിപാടിയുടെ കരട് മൂന്ന് പാര്‍ട്ടിയുടേയും സംസ്ഥാനനേതാക്കള്‍ ഒരുമിച്ചിരുന്ന് തയാറാക്കി. ഇതിന് പിന്നാലെയാണ് സഖ്യകക്ഷികളെപോലെ ഗവര്‍ണറെ കാണാനും തീരുമാനിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (19 minutes ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (28 minutes ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (1 hour ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (2 hours ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (2 hours ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (2 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (2 hours ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (3 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (3 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (3 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (4 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (4 hours ago)

Malayali Vartha Recommends