Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

നവംബര്‍ 22 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബസുടമകളുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും ; ചാര്‍ജ് വര്‍ദ്ധനവ് അംഗീകരിക്കപ്പെട്ടാല്‍ വലയുന്നത് പൊതുജനങ്ങള്‍

18 NOVEMBER 2019 01:03 PM IST
മലയാളി വാര്‍ത്ത

നവംബര്‍ 22 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബസുടമകളുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും .ഉച്ചയ്ക്ക് 2 മണിക്ക് നിയമസഭ മന്ദിരത്തിലാണ് ചര്‍ച്ച നടത്തുക.സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈമാസം 22 മുതലാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.മിനിമം നിരക്ക് പത്തു രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി യ്ക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് 5 രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്. ബസുടമകളുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞവര്‍ഷം ബസ് സമരം പ്രഖ്യാപിച്ച സമയത്ത് സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമലതപ്പെടുത്തിയിരുന്നു. പക്ഷേ, തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്

മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചാലും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂടി വര്‍ദ്ധിപ്പിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും ഒരേ മാതൃകയിലുള്ള കണ്‍സഷന്‍ അനുവദിക്കണമെന്നും സ്വകാര്യ, സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന കണ്‍സഷന്‍ നിര്‍ത്തലാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ പൊതുഗതാഗത മേഖലയുടെ നട്ടെല്ലായ സ്വകാര്യ ബസുകള്‍ വന്‍പ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളുടെ ഇരട്ടിയിലധികമാണ് സ്വകാര്യ ബസുകളുടെ എണ്ണം. സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയ്ക്ക് ആറായിരത്തിലധികം ബസുകളാണ് നിരത്തിലുള്ളത്. എന്നാല്‍ എട്ടു വര്‍ഷം മുന്‍പ് 340000ത്തിലധികം സ്വകാര്യ ബസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ബസുകളുടെ എണ്ണം 12500 മാത്രമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ചാര്‍ജ് വര്ധിപ്പിക്കാതെ ഒരു വ്യവസായം എന്ന നിലയില്‍ മുന്നോട്ടു പോകാനാവില്ല.ചാര്‍ജ് വര്‍ധനയ്ക്കൊപ്പം ഗതാഗതനയം രൂപീകരിക്കുക എന്ന ആവശ്യവും സ്വകാര്യ ബസ് ഉടമകള്‍ മുന്നോട്ടു വെക്കുന്നു
സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈമാസം 22 മുതലാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.ബസുടമകള്‍ തങ്ങളുടെ നിലപാടുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ഇന്ന് ചര്‍ച്ചയ്ക്കു തയ്യാറായിരിക്കുന്നത്.

എന്നാല്‍ ചാര്‍ജ് വര്‍ദ്ധനവുണ്ടായാല്‍ അത് ബാധിക്കുക സാധാരണ ജനങ്ങളെ തന്നെ. നിലവില്‍ എല്ലാ മേഖലകളിലും കുതിച്ചുയരുന്ന വിലക്കയറ്റം സാധാരണക്കാരനെ വലയ്ക്കുകയാണ്.അതിന്റെ കൂടെയാണ് വീണ്ടും ബസ് ചാര്‍ജ് വര്‍ധന എന്ന ആവശ്യം ഉയരുന്നത്. ഗതാഗതമടക്കമുള്ള ജീവിത ചിലവുകള്‍ വര്ധിക്കുന്നതിനൊപ്പം ജനങ്ങളുടെ വരുമാനത്തില്‍ ഒരു വര്‍ധനവും ഉണ്ടാവുന്നില്ല..അപ്പോഴാണ് ബസ് ഉടമകളില്‍ നിന്നും ബസ് ചാര്‍ജ് വര്‍ധനവ് എന്ന ആവശ്യം അടിക്കടി ഉയരുന്നത്.

ഈ സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ച നിര്ണായകമാകും. ഗതാഗത മന്ത്രി എന്തുനിലപാടായിരിക്കും സ്വീകരിക്കുക എന്നത് നിര്‍ണായകമാണ്. വിദ്യാര്‍ത്ഥി കണ്‍സഷന്‍ ഉള്‍പ്പെടെയുള്ള ചാര്‍ജ് വര്‍ദ്ധനവ് അംഗീകരിക്കപ്പെട്ടാല്‍ പ്രക്ഷോഭങ്ങളുമായി വിദ്യാര്‍ത്ഥികളും തെരുവിലിറങ്ങും .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (18 minutes ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (27 minutes ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (1 hour ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (2 hours ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (2 hours ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (2 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (2 hours ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (3 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (3 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (3 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (4 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (4 hours ago)

Malayali Vartha Recommends