Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

തിരുനല്‍വേലി-ഇടമണ്‍-കൊച്ചി 400 കെവി പവര്‍ഹൈവേ: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഇല്ലാതാക്കും

18 NOVEMBER 2019 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം

ഇന്ന്, തിരുനല്‍വേലി-ഇടമണ്‍-കൊച്ചി 400 കെവി പവര്‍ഹൈവേ ഉദ്ഘാടനം ചെയ്യുമ്പോള്‍ കാര്‍ഷിക വ്യവസായ രംഗത്തെ വന്‍ കുതിച്ചുചാട്ടത്തിനും കൂടിയാണു വഴിയൊരുങ്ങുന്നത്. ഇനി വോള്‍ട്ടേജ് ക്ഷാമവും പവര്‍കട്ടും ഒഴിവാക്കാമെന്നു മാത്രമല്ല, പ്രസരണ നഷ്ടം കുറച്ച് ഏകദേശം 300 മെഗാവാട്ട് വൈദ്യുതി ലാഭിച്ചെടുക്കയും ചെയ്യാം. പ്രസരണ നഷ്ടം കുറച്ചാണു വൈദ്യുതി ബോര്‍ഡ് ഈ നേട്ടം കൊയ്യുന്നത്.

പവര്‍ ഹൈവേ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അടൂര്‍ ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷതവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിക്കും.

നിലവില്‍ 13.93 ശതമാനമാണ് സംസ്ഥാനത്തെ വൈദ്യുതി പ്രസരണവിതരണ നഷ്ടം. പുതിയ ലൈന്‍ വരുന്നതോടെ അതു കുറയുമെന്നാണ് ഊര്‍ജ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ശബരിഗിരി ജലവൈദ്യുതി നിലയത്തിന്റെ സ്ഥാപിത ശേഷി 360 മെഗാവാട്ടിനോടടുത്താണ്. കൂടംകുളത്തു നിന്നു ലഭിച്ചിരുന്ന 266 മെഗാവാട്ട് വൈദ്യുതി ഉദുമല്‍പെട്ട് വഴി കേരളത്തിലേക്ക് എത്തിച്ചിരുന്നതിനാലാണ് ഗണ്യമായ പ്രസരണ നഷ്ടം ഉണ്ടായിരുന്നത്. ഈ നഷ്ടമാണ് ഇനി ലാഭമായി ഒഴുകിയെത്തുക. തിരുനല്‍വേലിഇടമണ്‍കൊച്ചി 400 കെവി പവര്‍ഹൈവേയില്‍ പ്രസരണ നഷ്ടം കുറച്ച് ശരാശരി 300 മെഗാവാട്ട് ലാഭിക്കാനായാല്‍ പുതിയ ജലവൈദ്യുത പദ്ധതി ആരംഭിക്കാതെ തന്നെ സംസ്ഥാനത്തെ അധികവൈദ്യുത പ്രഭയിലേക്കു കൈപിടിക്കാം.

തിരുനല്‍വേലി ഉദുമല്‍പ്പെട്ട് മാടയ്ക്കത്തറ വഴിയായിരുന്നു കൂടംകുളം ആണവ നിലയത്തില്‍ നിന്നുള്ള വൈദ്യുതി കൊച്ചിയില്‍ എത്തിച്ചിരുന്നത്. അത് ദേശീയ ഗ്രിഡിലൂടെ തിരുനല്‍വേലിയിലെത്തിച്ച് നേരെ ആര്യങ്കാവ് ചുരം കടത്തി പുനലൂരിനടുത്തുള്ള ഇടമണ്‍ സബ് സ്റ്റേഷനിലേക്കു കയറ്റി ഇവിടെ നിന്നു കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളുടെ കിഴക്കന്‍മലയോരത്തുകൂടെ കൊച്ചി സബ് സ്റ്റേഷനിലെത്തിക്കുന്നതാണ് പുതിയ 400 കെവി ലൈന്‍. ഇതു ലൈനിന്റെ ദൈര്‍ഘ്യം 250 കിലോമീറ്ററോളം കുറയ്ക്കും. അതുവഴി പ്രസരണ നഷ്ടവും കുറയും.

റോഡു മാര്‍ഗം പുനലൂരില്‍ നിന്ന് കൊച്ചി പള്ളിക്കരയിലെത്താന്‍ ഏകദേശം 200 കിമീ ദൂരമുണ്ടെങ്കില്‍ ഈ ദൂരം പിന്നിടാന്‍ പുതിയ വൈദ്യുതി ലൈന്‍ എടുക്കുന്നത് 148.3 കിമീ മാത്രം. തുടര്‍ന്ന് ഉദുമല്‍പ്പേട്ടയിലേക്ക് എത്താന്‍ 288.7 കിലോമീറ്റര്‍ കൂടി. അങ്ങനെ തിരുനെല്‍വേലി-ഇടമണ്‍- കൊച്ചി-ഉദുമല്‍പെട്ട് 400 കെവി പവര്‍ ഹൈവേ (437 കിമീ)യാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കു ശാശ്വത പരിഹരമാകുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ചെലവ് 1300 കോടി രൂപ. കേരളത്തിലെ പ്രസരണ ശൃംഖലയില്‍ ശരാശരി രണ്ടു കിലോ വോള്‍ട്ട് വര്‍ധനയും സാധ്യമായി.

ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും 400 കെവി ശൃംഖലയിലൂടെ കേരളത്തിലേക്കു വൈദ്യുതി എത്തിക്കാന്‍, ഈ ലൈന്‍ വഴി പ്രസരണം തുടങ്ങിയതോടെ കഴിയും. പരമാവധി ശേഷിയില്‍ വൈദ്യുതി എത്തിച്ചിരുന്ന ഉദുമല്‍പെട്ട്-പാലക്കാട്, മൈസൂര്‍-അരീക്കോട് എന്നീ അന്തര്‍സംസ്ഥാന ലൈനുകളിലെ വൈദ്യുത പ്രവാഹനിലയില്‍ ആനുപാതികമായി കുറവു വരുത്താനും കഴിഞ്ഞു.

2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവ വൈദ്യുത നിലയത്തില്‍ നിന്നു കേരളത്തിന്റെ വൈദ്യുതി വിഹിതമായ 266 മെഗാവാട്ട്, പ്രസരണ നഷ്ടം കുറച്ച് സംസ്ഥാനത്ത് എത്തിക്കുന്നതിനു വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ഈ ലൈനിലൂടെ ഈ സെപ്റ്റംബര്‍ 25-നാണ് വൈദ്യുതി പ്രവഹിപ്പിച്ചു തുടങ്ങിയത്. കേരളത്തിന്റെ സ്ഥാപിത വൈദ്യുതോത്പാദന ശേഷി 2980 മെഗാവാട്ടാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ വൈദ്യുതി ഉപയോഗം 4350 മെഗാവാട്ട് വരെ ഉയര്‍ന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു ലഭിക്കുന്ന വില കുറഞ്ഞ വൈദ്യുതി ഇവിടേക്ക് എത്തിച്ചാണ് ഈ കുറവ് പരിഹരിക്കുന്നത്. കേരളത്തിലേക്കുള്ള ഹൈ-വോള്‍ട്ടേജ് വൈദ്യുതി ലൈനുകളുടെ ഈ കുറവ് മൂലം ഇതര സംസ്ഥാനങ്ങളില്‍ നിന്നു വൈദ്യുതി കൊണ്ടുവരുന്നതിന് ലോഡ് ഡെസ്പാച്ച് സെന്ററുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഇതുവരെ കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി 2920 മെഗാവാട്ട് മാത്രമായിരുന്നു. തിരുനെല്‍വേലി-കൊച്ചി ലൈന്‍ പൂര്‍ത്തിയായതോടെ ലൈനുകളുടെ ശേഷി വര്‍ധിച്ചു. പല സമയങ്ങളിലും സംസ്ഥാനത്തിന് 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായിരുന്നു. കൂടാതെ പുറമെ നിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനുകള്‍ പരമാവധി ശേഷിക്ക് അടുത്തുമെത്തിയിരുന്നു. ഇതിനെല്ലാം ശാശ്വത പരിഹാരമാണ് പുതിയ ലൈന്‍.

പദ്ധതി കൊണ്ട് മറ്റ് നേട്ടങ്ങളുമുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ 400 കെവി പവര്‍ ഹൈവേയാണ് തിരുനെല്‍വേലി- കൊച്ചി-തൃശൂര്‍-ഉദുമല്‍പ്പെട്ട് ലൈന്‍. സംസ്ഥാനത്തിനു വൈദ്യുതി ഇറക്കുമതി ശേഷി വര്‍ധിച്ചു. കേന്ദ്രവിഹിതം മുഴുവനായും കൃത്യതയോടെയും ഉപയോഗപ്പെടുത്താം. ഇതുമൂലം പ്രസരണലൈന്‍ ലഭ്യത ഉറപ്പാകുകയും അറ്റകുറ്റപ്പണി വേണ്ടിവരുമ്പോള്‍ തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കാനും കഴിയും. കേരള-തമിഴ്നാട് മേഖലയിലെ ലൈനുകളിലുള്ള തിരക്ക് കുറയ്ക്കാം. മെച്ചപ്പെട്ട വോള്‍ട്ടേജില്‍ പ്രസരണ- വിതരണം സാധ്യമാകുന്നു. കുറഞ്ഞ ചെലവില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുതി എത്തിക്കാന്‍ സാധിക്കും. സംസ്ഥാനത്തിന്റെ പ്രസരണ ശേഷി വര്‍ധിപ്പിക്കുന്നതിനായി നിര്‍ദിഷ്ട 400 കെവി സബ്സ്റ്റേഷനുകള്‍ (കോട്ടയം, ഇടമണ്‍) നിര്‍മിക്കാന്‍ സാധിക്കും. കൂടാതെ മാടക്കത്തറ- കോഴിക്കോട് 400 കെവി ലൈനുകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ മലബാര്‍ മേഖലയിലെ വൈദ്യുതി ലഭ്യത കൂടുകയും ചെയ്യും. കേരളത്തിന്റെ വൈദ്യുതി പ്രസരണ വിതരണ രംഗത്തും കാര്‍ഷിക വ്യാവസായക രംഗത്തും വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ചരിത്രമുഹൂര്‍ത്തം കൂടിയാണ് ഈ പദ്ധതിയുടെ പൂര്‍ത്തീകരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (7 minutes ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (31 minutes ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (45 minutes ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (54 minutes ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (1 hour ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (1 hour ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (1 hour ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (1 hour ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 hours ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (3 hours ago)

Malayali Vartha Recommends