ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു

ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഭീകരരും അവരെ പിന്തുണയ്ക്കുന്നവരും എവിടെ ഒളിച്ചാലും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് . സ്വാതന്ത്ര്യ ദിന തലേന്ന് രാജ്യത്തോട് അഭിസംബോധന നടത്തുകയായിരുന്നു രാഷ്ട്രപതി.
ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്. ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് നടപടി. പ്രത്യേകിച്ചും കര്‍ഷകരുടെ താല്‍പ്പര്യം പരിഗണിച്ച്.രാഷ്ട്രനിര്‍മ്മാണത്തിന് ഓരോ പൗരനും സംഭാവന നല്‍കുന്നുവെന്നും മുര്‍മു പറഞ്ഞു.
ആര്‍ക്കും നീതി നിഷേധിക്കപ്പെടരുതെന്ന് ഉറപ്പാക്കേണ്ടത് നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടെയും കര്‍ത്തവ്യമാണെന്ന് രാഷ്ട്രപതി . രാഷ്ട്രനിര്‍മ്മാണത്തില്‍ എല്ലാവരും പങ്കാളികളാകണം. വികസനത്തിന്റെ ഫലം എല്ലാവരിലേക്കും എത്തണമെന്നതാണ് ലക്ഷ്യം.
പൊതു പരീക്ഷകള്‍ പരിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍ സമഗ്രമായ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് രാഷ്ട്രപതി . പൊതു പരീക്ഷകളില്‍ തെറ്റായ പ്രവണതകള്‍ തടയുന്നതിനും, സുതാര്യത ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ സമഗ്രമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. രാഷ്ട്രപതി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























