രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി

രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ക്ക് തുടക്കമാകും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വന്ദേമാതരം ആലപിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആദ്യമായാണ് സ്വാതന്ത്ര്യദിന ചടങ്ങുകളുടെ ഭാഗമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിക്കുന്നത്.
ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ചടങ്ങുകളുടെ ക്രമത്തിലും ഇത്തവണ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്.
അതേസമയം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം ഔദ്യോഗിക ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ദേശീയപതാക ഉയർത്തലും പരേഡുകളും നടക്കും.
ജില്ലകളിൽ നടക്കുന്ന സ്വാതന്ത്ര്യദിന പരിപാടികളിലും പരേഡുകളിലും മുഖ്യമന്ത്രിയും മറ്റ് സംസ്ഥാന മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിൽ മുഖ്യമന്ത്രി പങ്കെടുക്കും.
"
https://www.facebook.com/Malayalivartha

























