അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...

ഊന്നുകൽ SHO-യെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ കുട്ടമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനായി തലശ്ശേരി സബ് ജയിലിൽ പ്രൊഡക്ഷൻ വാറണ്ട് ഹാജരാക്കിയ ശേഷമാണ് ഇയാളെ എറണാകുളത്തേക്ക് കൊണ്ടുപോയത്.അർജുൻ ഒളിവിൽ സഞ്ചരിക്കാൻ ഉപയോഗിച്ച കാറും പോലീസ് പിടികൂടിയിട്ടുണ്ട്. തളിപ്പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഈ കാർ അർജുന്റെ ബന്ധുവായ കുട്ടന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയാൻ അർജുൻ സഞ്ചരിച്ചത് ഈ വാഹനത്തിലായിരുന്നു.നേരത്തെ മൂന്ന് ദിവസത്തേക്ക് കണ്ണൂർ സൈബർ ക്രൈം പോലീസിന്റെ കസ്റ്റഡിയിലായിരുന്ന അർജുൻ, ചോദ്യം ചെയ്യലിൽ കുറ്റങ്ങളെല്ലാം തനിച്ച് ചെയ്തതാണെന്ന് മൊഴി നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ റിമാൻഡ് കാലാവധി തുടരും.
https://www.facebook.com/Malayalivartha

























