Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി


അടുത്ത 3 മണിക്കൂറിൽ..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..


വാസുവിനെ അറസ്റ് ചെയ്യുമോ എന്നുള്ളത് കണ്ടറിയാം.. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും..മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും..അതിന് മുൻപ്..

ശബരിമല സന്നിധാനത്ത് അപ്പം, അരവണ നിർമ്മാണത്തിനുള്ള ശർക്കരക്ക് ക്ഷാമം!! വിനയായത് വെള്ളപ്പൊക്കം; പ്രതിസന്ധി പരിഹരിക്കാൻ നടപടി തുടങ്ങിയതായി ദേവസ്വം ബോർഡ്

19 NOVEMBER 2019 02:10 PM IST
മലയാളി വാര്‍ത്ത

ശബരിമല തീര്‍ത്ഥാടനം സജീവമാകുകയാണ്. ശബരീശ ദര്‍ശനത്തിന് ഭക്ത ലക്ഷങ്ങള്‍ ഒഴുകിയെത്തുകയാണ്. നിയന്ത്രണങ്ങളില്ലാത്തതിനാല്‍ സന്നിധാനത്തേക്ക് ഭക്തരുടെ ഒഴുക്കാണ്.റിക്കോര്‍ഡ് ഭക്തരാണ് നട തുറന്ന ദിവസം സന്നിധാനത്ത് എത്തിയത്.സുപ്രീംകോടതി വിധിയില്‍ വ്യക്തത വരും വരെ ശബരിമലയില്‍ യുവതീ പ്രവേശം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ കൂടി അനുകൂലമായതോടെ ശബരിമലയില്‍ ഭക്തജനങ്ങള്‍ ആശങ്കയൊഴിഞ്ഞു. അതേസമയം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത‌് പഴുതടച്ച സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളുമാണ്. അതേസമയം ശബരിമല സന്നിധാനത്ത് അപ്പം, അരവണ നിർമ്മാണത്തിനുള്ള ശർക്കരക്ക് ക്ഷാമം. വെള്ളപ്പൊക്കത്തെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്ന് ശർക്കര ലോറികൾ എത്താൻ വൈകിയതാണ് ക്ഷാമത്തിനിടയാക്കിയത്.

പ്രതിസന്ധി പരിഹരിക്കാൻ നടപടി തുടങ്ങിയതായി ദേവസ്വം ബോർഡ് അറിയിച്ചു. 40 ലക്ഷം കിലോ ശർക്കരയാണ് സന്നിധാനത്ത് ഒരു വർഷം അപ്പം അരവണ നിർമ്മാണത്തിന് ആവശ്യമുള്ളത്. നിലവിൽ പത്ത് ലക്ഷത്തിലധികം കിലോയുടെ കുറവുണ്ട്. വിതരണ കരാർ ഏറ്റെടുത്ത ആൾ നിശ്ചയിച്ച സമയത്ത് ശർക്കര എത്തിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. അതേസമയം നേരത്തെ ലേലം എടുക്കാന്‍ ആളില്ലാത്തത് ദേവസ്വം ബോര്‍ഡിനെ ആശങ്കയില്‍ ആക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ ശര്‍ക്കര ക്ഷാമം ആണ് പ്രതിസന്ധി. ഇതോടെ സന്നിധാനത്ത് അപ്പം, അരവണ നിര്‍മ്മാണം താറുമാറായിരിക്കുകയാണ്. കനത്ത മഴയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് ശര്‍ക്കര ലോറികള്‍ എത്താന്‍ വൈകിയതാണ് ശര്‍ക്കര ക്ഷാമത്തിനിടയാക്കിയത്. അതേസമയം പ്രതിസന്ധി പരിഹരിക്കാന്‍ നടപടി തുടങ്ങിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 40 ലക്ഷം കിലോ ശര്‍ക്കരയാണ് സന്നിധാനത്ത് ഒരു വര്‍ഷം അപ്പം അരവണ നിര്‍മ്മാണത്തിന് ആവശ്യമുള്ളത്. നിലവില്‍ പത്ത് ലക്ഷത്തിലധികം കിലോയുടെ കുറവുണ്ട്.

വിതരണ കരാര്‍ ഏറ്റെടുത്ത ആള്‍ നിശ്ചയിച്ച സമയത്ത് ശര്‍ക്കര എത്തിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. പ്രളയത്തെ തുടര്‍ന്ന് ശര്‍ക്കര വിപണിയില്‍ എത്തുന്നില്ലെന്നാണ് കരാറുകാരന്റെ വാദം. എന്നാല്‍, സ്റ്റോക്കുള്ള മറ്റൊരു കമ്പനിക്ക് ഓഡര്‍ നല്‍കിയെന്നും പ്രതിസന്ധി ഉണ്ടാകാതെ കാര്യങ്ങള്‍ പരിഹരിക്കുമെന്നും ദേവസ്വം എക്‌സിക്യൂട്ടിവ് ഒഫീസര്‍ വി എസ് രാജേന്ദ്ര പ്രസാദ് അറിയിച്ചു. ട്രാക്ടറുകള്‍ക്ക് പകല്‍ സമയം 12 മുതല്‍ 3 വരെ മാത്രമേ ലോഡുമായി പോകാന്‍ അനുമതി ഉള്ളൂ എന്നതും ശര്‍ക്കര നീക്കത്തെ ബാധിക്കുന്നുണ്ട്. നിലവില്‍ കരുതല്‍ ശേഖരമുണ്ടെങ്കിലും തീര്‍ത്ഥാടക തിരക്ക് കൂടിയാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.എന്നാൽ നവംബര്‍ 10 നു മുമ്പായി 10 ലക്ഷം കിലോ ശര്‍ക്കര നല്‍കണമെന്ന് ആവശ്യപ്പെട്ട് 2019 സെപ്റ്റംബര്‍ അഞ്ചിനു ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ വര്‍ധാന്‍ ആഗ്രോ പ്രോസസിംഗ് ലിമിറ്റഡിനു കത്തു നല്‍കിയിരുന്നു.

ഇതു ലഭിക്കാത്തതിനാല്‍ നവംബര്‍ 15നു മുമ്പായി ശര്‍ക്കര 2019 നവംബര്‍ എട്ടിനു വീണ്ടും കത്തു നല്‍കി. എന്നാല്‍ ഇതുവരേയും ശര്‍ക്കര വിതരണം ആരംഭിക്കാന്‍ സ്ഥാപനം തയാറായില്ല. കഴിഞ്ഞ വര്‍ഷം ശര്‍ക്കര കരാര്‍ ഏറ്റെടുത്ത എസ്.പി ഷുഗര്‍ അഗ്രോ ലിമിറ്റഡ് 12 ലക്ഷം കിലോ നല്‍കാനുണ്ടായിരുന്നു. ഇതു നല്‍കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇതിലും നടപടിയുണ്ടായില്ല. ഉത്തരേന്ത്യയിലുണ്ടായ കനത്ത മഴ കാരണം കരാറെടുത്ത സ്ഥാപനത്തിന്റെ ഫാക്ടറികളില്‍ ഉല്‍പ്പാദനം തുടങ്ങിയതു പോലുമില്ല. ഈ വര്‍ഷം ശര്‍ക്കര കരാര്‍ ഒരു സ്ഥാപനത്തിനു മാത്രമാണ് നല്‍കിയിട്ടുള്ളത്. ശര്‍ക്കര വിതരണം ചെയ്യാതെ വീഴ്ച വരുത്തിയതിലൂടെ പ്രസാദ നിര്‍മ്മാണത്തില്‍ വന്‍പ്രതിസന്ധിയുണ്ടാകുമെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ ദേവസ്വം കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ശബരിമല സ്‌റ്റോറില്‍ 3,30,000 കിലോ ശര്‍ക്കര മാത്രമാണ് സ്‌റ്റോക്കുള്ളത്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി ഒഴിവാക്കാന്‍ ശര്‍ക്കര ലോക്കല്‍ പര്‍ച്ചേസ് നടത്താന്‍ അനുവദിക്കണമെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉജ്ജ്വലബാല്യം പുരസ്‌കാരം 2024 പ്രഖ്യാപിച്ചു  (1 hour ago)

ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്..  (1 hour ago)

ദേവസ്വംബോർഡിന് തീയിട്ട് കോടതി..! എല്ലാത്തിനെയും തൂക്ക്...വാസുവിന്റെ അറസ്റ്റ് ഉടൻ ഹൈക്കോടതി കുടഞ്ഞെറിഞ്ഞു  (1 hour ago)

ആദ്യമത്സരത്തില്‍ പാകിസ്ഥാന് വിജയം  (1 hour ago)

ദേവസ്വം ബോർഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം....  (1 hour ago)

ചിറ്റപ്പനെ കോടതി കയറ്റാൻ ശോഭാ സുരേന്ദ്രൻ...! 'ക്ഷ' വരയിപ്പിക്കും...! ഇപിയുടെ നെഞ്ചത് ഉടൻ ഷോൾ  (2 hours ago)

ഒടുവിൽ കുടുങ്ങി.... പിഞ്ചു കുഞ്ഞിന്റെ മരണം ,മാതാവ് അറസ്റ്റിൽ.  (2 hours ago)

നഷ്ടമായത് യുവാവിന്റെ ജീവൻ.... ഒരാൾക്ക് പരുക്ക്  (2 hours ago)

..വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ്  (2 hours ago)

ട്രാക്കിൽ രക്തത്തിൽ കുളിച്ച് ശ്രീക്കുട്ടി..! മെമു’ ലോക്കോപൈലറ്റിന്റെ കണ്മുന്നിൽ,ചീറി കുതിച്ച് ട്രെയിൻ  (2 hours ago)

വാസു ഗജഫ്രോഡ് തല S A T തുരന്നു സത്യം ദേ പുറത്തേക്ക് 12 ദിവസത്തിൽ എല്ലാം..! റാന്നി കോടതിയിൽ വമ്പൻ ട്വിസ്റ്റ്‌  (2 hours ago)

‘സെറ്റ് ജനുവരി 2026’ന് ഇപ്പോൾ അപേക്ഷിക്കാം.  (3 hours ago)

റയലിനെ തോൽപ്പിച്ച് ലിവർപൂൾ  (3 hours ago)

മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്ത്...  (3 hours ago)

സി പി ഐക്ക് പണി കൊടുക്കാൻ ശിവൻ കുട്ടി  (3 hours ago)

Malayali Vartha Recommends