Widgets Magazine
02
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടാൻസാനിയയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപം... കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു.. സുരക്ഷാ സേനയുടെ വെടിയേറ്റാണ് നൂറുകണക്കിനാളുകൾ മരിച്ചത്..


ഓപ്പറേഷൻ സിന്ദൂര്‍ 2.0 എന്ന ഭയമോ? നാവിക വെടിവെപ്പ് പരിശീലനത്തിനായി പാകിസ്ഥാൻ്റെ നാവിഗേഷൻ മുന്നറിയിപ്പ്... ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇത്ര വലിയ അഭ്യാസം ഇതാദ്യമാണ്..


മഹാനടനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല.... എട്ടുമാസങ്ങള്‍ക്കുശേഷം ഞാൻ തിരിച്ചുവന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടതായി മമ്മൂട്ടി, മുഖ്യമന്ത്രി ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വം; മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്


സിഎംഎസ്-03 വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ ... ഭാരമേറിയ വസ്തുക്കള്‍ ഉള്‍ക്കൊള്ളാന്‍ കാര്യക്ഷമതയുള്ള എല്‍വിഎം3-എം5 റോക്കറ്റായിരിക്കും വിക്ഷേപണത്തിനായി ഉപയോഗിക്കുക


കലാശപ്പോരാട്ടം.... ഇന്ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യ കന്നി കിരീടം തേടുന്ന ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെ നേരിടും...നവി മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം

അബ്ദുള്ള കുട്ടിയാരാ മോന്‍... കേരളത്തിന് പുറത്തായിട്ടും കള്ളനെ കയ്യോടെ പിടികൂടി; അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചയാള്‍ പിടിയില്‍; 45,000 രൂപ വിലയുള്ള ഫോണ്‍ ഒളിപ്പിച്ചത് മാര്‍ക്കറ്റിലെ ഉപേക്ഷിച്ച ഓട്ടോയ്ക്കുള്ളില്‍; അബ്ദുള്ള കുട്ടിയുടെ വിളി കേട്ട് പോലീസ് ഉണര്‍ന്നപ്പോള്‍ ദേ ഫോണ്‍

19 NOVEMBER 2019 02:14 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാത നിർമാണത്തിന് വീട് പൊളിക്കുന്നതിൽ പ്രതിഷേധിച്ച് കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

പയ്യാമ്പലത്ത് ബീച്ചിൽ കുളിക്കാനിറങ്ങി മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ശബരീനാഥനെ തലസ്ഥാനത്തിറക്കി കോൺഗ്രസ്സിന്റെ അടാർ നീക്കം ആര്യ രാജേന്ദ്രന്റെ കസേര തെറിക്കും

നാളെ രണ്ട് ജില്ലകളിൽ അവധി..! സ്‌കൂളുകളും ഓഫീസുകളും പ്രവർത്തിക്കില്ല കാരണം ഇത്

എസ്‌ഐടിയുടെ വായില്‍ വാസുവിന്റെ തലവെച്ച് കൊടുത്ത് സുധീഷ് കുമാര്‍ !! അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് മുന്നില്‍ പതറി പലതും തുറന്നടിച്ച് ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍; വാസുവിന്റെ പേര് പുറത്തായതും ഇടിവെട്ടേറ്റ് സിപിഎം !! എ കെ ജി സെന്ററിലേക്ക് സഹായം ചോദിച്ച് ഒരുത്തനും വന്നേക്കരുതെന്ന് ഓടിച്ച് ഗോവിന്ദന്‍ ?

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംപിയുമായ എ പി അബ്ദുള്ളക്കുട്ടി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അബ്ദുള്ള കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ച ആള്‍ പിടിയിലായി. ഉള്ളാള്‍ കോട്ടപ്പുത്തെ 45 വയസുകാരന്‍ ആസിഫ് ഹുസൈനെയാണ് മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് റെയില്‍വേ സുരക്ഷാസേന അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ചയാണ് അബ്ദുള്ളക്കുട്ടിയുടെ 45,000 രൂപ വിലയുള്ള ഐ ഫോണ്‍ മോഷ്ടിച്ചത്. വൈകുന്നേരം 4.15നുള്ള ചെന്നൈ സൂപ്പര്‍ഫാസ്റ്റ് തീവണ്ടിയില്‍ കണ്ണൂരിലേക്കു പോകാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി. മൂന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ തീവണ്ടി കാത്തിരിക്കവേ ഫോണ്‍ ഇരിപ്പിടത്തില്‍ വെച്ചു. തീവണ്ടിയെത്തി എത്തിയപ്പോള്‍ ഫോണ്‍ എടുക്കാതെ കയറി. ഉടന്‍ തന്നെ ഫോണില്ലെന്ന് മനസ്സിലാക്കിയ അബ്ദുള്ളക്കുട്ടി സ്‌റ്റേഷനില്‍ തിരിച്ചിറങ്ങി. ഫോണ്‍ വെച്ചയിടത്ത് അന്വേഷിച്ചെങ്കിലും ഫോണ്‍ നഷ്ടപ്പെട്ടിരുന്നു.

തുടര്‍ന്ന് റെയില്‍വേ പൊലീസില്‍ അദ്ദേഹം പരാതി നല്‍കി. അബ്ദുള്ള കുട്ടി സംസ്ഥാന ബിജെപി ഉപാധ്യക്ഷനെന്ന് മനസിലായതോടെ റെയില്‍വേ പോലീസ് ഉണര്‍ന്നു. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആസിഫ് ഫോണെടുത്ത് പോകുന്നത് കണ്ടു. തുടര്‍ന്ന് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായി പൊലീസ്. ഞായറാഴ്ച ആസിഫ് പിറകിലെ വഴിയിലൂടെ രണ്ടാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുന്നത് സിസിടിവി മുറിയില്‍ ജോലിയിലുണ്ടായിരുന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ എം രാജീവന്റെ ശ്രദ്ധയില്‍പ്പെട്ടു.

ആസിഫ് ഹുസൈനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ ഫോണ്‍ മോഷ്ടിച്ചതായി സമ്മതിച്ചു. മംഗളൂരു തര്‍ക്കാരി മാര്‍ക്കറ്റില്‍ ഉപേക്ഷിച്ച ഓട്ടോയ്ക്കുള്ളില്‍ ഒളിപ്പിച്ച ഫോണും കണ്ടെടുത്തു. വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെയും ഫോണും മംഗളൂരു റെയില്‍വേ പൊലീസിന് കൈമാറി.

അടുത്തിടേയാണ് അബ്ദുള്ളക്കുട്ടി ബിജെപിയില്‍ എത്തിയത്. 13 ഉം, 14 ഉം ലോകസഭകളില്‍ കണ്ണൂര്‍ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ് എ.പി. അബ്ദുള്ളക്കുട്ടി എന്ന അരുവാനപ്പള്ളി പുതിയപുരക്കല്‍ അബ്ദുള്ളക്കുട്ടി. ഒരു അഭിഭാഷകന്‍ കൂടിയായായ അബ്ദുള്ളക്കുട്ടി ലോകസഭാംഗമായിരിക്കെ നരേന്ദ്ര മോദിയുടെ വികസനത്തെ പുകഴ്ത്തിയെന്ന് ആരോപിച്ചാണ് സി.പി.എം. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേയ്ക്കു സസ്‌പെന്‍ഡ് ചെയ്തത്. 2009 ഏപ്രില്‍ മാസത്തില്‍ അബ്ദുള്ളക്കുട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. 2009നവംബര്‍ മാസം കേരള നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ചു. 2019ല്‍ ബിജെപിയില്‍ അംഗമായി ചേര്‍ന്നു.

വികസനത്തിന് രാഷ്ട്രീയത്തിനു് അതീതമായ നിലപാട് പാര്‍ട്ടികള്‍ സ്വീകരിക്കണമെന്നും ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി എന്നിവരുടെ വിജയം വികസനനയത്തിനുള്ള അംഗീകാരമാണെന്നും അത് മാതൃകയാക്കണമെന്നും പ്രവാസികള്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിച്ചതാണ് അബ്ദുള്ള കുട്ടിയുടെ ജീവിതം വഴിത്തിരിവായത്. ഇതിനെ തുടര്‍ന്ന് 2009 ജനുവരി 17ന് സി.പി.ഐ.എമ്മിന്റെ മയ്യില്‍ ഏരിയാ കമ്മറ്റി ഒരു വര്‍ഷത്തേക്ക് അബ്ദുള്ളക്കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തു. കേരളം ഒരു നിക്ഷേപകസൗഹൃദസംസ്ഥാനമല്ലെന്നും അടിക്കടി ഉണ്ടാവുന്ന ഹര്‍ത്താലുകളും ബന്ദുകളുമാണു് ഇതിനു് കാരണം എന്നും അദ്ദേഹം മുമ്പൊരിക്കല്‍ പ്രസംഗിച്ചതും വിവാദമായിരുന്നു.

2009 മാര്‍ച്ച് 7ന് എ.പി അബ്ദുള്ളക്കുട്ടിയെ സി.പി.ഐ.എമ്മിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കി. സി.പി. ഐ.എമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മറ്റിയാണ് അദ്ദേഹത്തെ പുറത്താക്കിയത്. പിന്നീട് കോണ്‍ഗ്രസിലെത്തിയപ്പോഴും മോദി അനുകൂല പ്രസ്താവന നടത്തി പുറത്തായി. അവസാനമാണ് ബിജെപിയില്‍ എത്തുന്നതും വലിയ പാര്‍ട്ടി സ്ഥാനം കിട്ടുന്നതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാത നിർമാണത്തിന് വീട് പൊളിക്കുന്നതിൽ പ്രതിഷേധിച്ച് കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി  (25 minutes ago)

Tanzania ടാൻസാനിയ കലാപ കലുഷിതം  (34 minutes ago)

പയ്യാമ്പലത്ത് ബീച്ചിൽ കുളിക്കാനിറങ്ങി മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു  (39 minutes ago)

Exercise-Trishul തൃശൂലിൽ വിറച്ചോ  (51 minutes ago)

ശബരീനാഥനെ തലസ്ഥാനത്തിറക്കി കോൺഗ്രസ്സിന്റെ അടാർ നീക്കം ആര്യ രാജേന്ദ്രന്റെ കസേര തെറിക്കും  (1 hour ago)

നാളെ രണ്ട് ജില്ലകളിൽ അവധി..! സ്‌കൂളുകളും ഓഫീസുകളും പ്രവർത്തിക്കില്ല കാരണം ഇത്  (1 hour ago)

എസ്‌ഐടിയുടെ വായില്‍ വാസുവിന്റെ തലവെച്ച് കൊടുത്ത് സുധീഷ് കുമാര്‍ !! അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് മുന്നില്‍ പതറി പലതും തുറന്നടിച്ച് ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍; വാസുവിന്റെ പേര് പുറത്തായതും ഇ  (1 hour ago)

ശിവനെ കണ്ട് തൊഴുത്തു ക്ഷേത്ര കുളത്തില്‍ രാമനും ലക്ഷ്മണനും മുങ്ങി മരിച്ചു; നിലവിളിച്ച അമ്മ  (1 hour ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല  (2 hours ago)

ഇന്‍ഡിഗോ വിമാനം വൈകുന്നു  (3 hours ago)

വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം... ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്  (3 hours ago)

പിണറായി ഷെയ്ഖ് മുഹമ്മദിനെ കണ്ട് പഠിക്ക് സെക്യൂരിറ്റി ചാടി വീണിട്ടും ദൃശ്യം പുറത്ത്  (4 hours ago)

പാലക്കാട് ചിറ്റൂരില്‍ ഇരട്ടസഹോദരങ്ങളെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി...  (4 hours ago)

ഞങ്ങൾ വിളിച്ചിട്ടാടാ രാഹുൽ വന്നേ...!ആർക്കാ ഇത്ര ചൊറിച്ചിൽ..! മാങ്കൂട്ടത്തിന് വേണ്ടി അമ്മാർ മാന്തി പൊളിച്ചു,നിലതെറ്റി സതീശൻ  (4 hours ago)

ഭാര്യയും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നില്ല...!വീട്ടിൽ എത്തിയപ്പോൾ മരിച്ച് കിടന്ന് ഭർത്താവ്..!നിലവിളിച്ച് പ്രവാസികൾ  (4 hours ago)

Malayali Vartha Recommends