Widgets Magazine
12
Dec / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്പരന്ന് കേരളം... ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു; വീട്ടില്‍ നിന്നും സന്തോഷത്തോടെ സ്‌കൂളിലേക്ക് പോകുമ്പോള്‍ ഇങ്ങനെയൊരു ദുര്‍ഗതിയുണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ല; കടിച്ചത് പാമ്പെന്നറിയാതെ ചികിത്സ നല്‍കിയതോടെ എല്ലാം തീര്‍ന്നു

21 NOVEMBER 2019 12:05 PM IST
മലയാളി വാര്‍ത്ത

മലയാളികളാകെ വല്ലാത്തൊരു വേദനയിലാണ്. ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ പാമ്പ് കടിക്കുക എന്ന് പറഞ്ഞാല്‍. തീര്‍ത്താല്‍ തീരാത്ത വേദനയാണ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഉണ്ടാക്കിയിരിക്കുന്നത്. രാവിലെ വളരെ സന്തോഷത്തോടെ സ്‌കൂളില്‍ വിട്ട പൊന്നുമോള്‍ക്ക് ഈ ഗതിയുണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10 വയസുള്ള ഷഹ്ല ഷെറിന്‍ ആണ് മരിച്ചത്. അഞ്ചാം ക്ലാസിലെ വിദ്യാര്‍ത്ഥിയാണ് ഷഹ്ല ഷെറിന്‍. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്‌നയുടെയും മകളാണ്.

ബുധനാഴ്ച വൈകീട്ട് 3.30ഓടെ ക്ലാസ് മുറിക്കുള്ളിലെ ചുമരിനോടുചേര്‍ന്ന ചെറിയപൊത്തില്‍ നിന്നാണ് കുട്ടിയെ പാമ്പുകടിച്ചത്. പാദത്തില്‍ ചെറിയ രണ്ട് മുറിവ് കണ്ട ഷഹ്ല അധ്യാപകനെ അറിയിച്ചു. സ്‌കൂളധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് രക്ഷിതാവ് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

എന്നാല്‍, എന്താണുപറ്റിയതെന്ന് ആശുപത്രി അധികൃതര്‍ക്ക് കണ്ടെത്താനായില്ല. പിന്നീട് ഷഹ്ലയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഏറെനേരം നിരീക്ഷണത്തില്‍ കിടത്തിയെങ്കിലും പാമ്പുകടി സ്ഥിരീകരിക്കാനായില്ല. ഛര്‍ദിച്ചതോടെ ഷഹ്ലയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ചെയ്തു. കൊണ്ടുപോകുംവഴി കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലാക്കി. പാമ്പുകടിയേറ്റതാണെന്ന് കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.

ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് ആക്ഷേപം. അമീഗ ജെബിന്‍, ആഹില്‍ ഇഹ്‌സാന്‍ എന്നിവരാണ് സഹോദരങ്ങള്‍. ശവസംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പുത്തന്‍കുന്ന് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.

പാമ്പുകടിച്ചാല്‍ പ്രഥമ ശുശ്രൂക്ഷ നല്‍കി എത്രയും നേരത്തെ ചികിത്സ തേടിയാല്‍ രക്ഷപ്പെടാവുന്നതാണ്. ശരീരത്തില്‍ വ്യാപിക്കുന്ന വിഷത്തിന്റെ അളവു പരമാവധി കുറയ്ക്കുക എന്നതാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം. കടിയേറ്റാല്‍ ഒന്നരമിനിറ്റിനുള്ളില്‍ ഇതു ചെയ്തിരിക്കണം. കടിയേറ്റ സ്ഥലം നല്ല ശുദ്ധജലത്തില്‍ വൃത്തിയായി കഴുകുക. സോപ്പ് ഉപയോഗിക്കാം. കടിയേറ്റ മുറിവിലൂടെ രക്തം ഞെക്കിക്കളയുക. എന്നാല്‍ മുറിവു കീറാന്‍ പാടില്ല. ബ്ലേഡ് ഉപയോഗിച്ച് മുറിവു വലുതാക്കി വിഷം കളയാന്‍ ചിലര്‍ ശ്രമിക്കുന്നു. അതും ഗുണം ചെയ്യില്ലെന്നു മാത്രമല്ല കൂടുതല്‍ രക്ത നഷ്ടത്തിന് ഇടയാക്കുകയും ചെയ്യുന്നു.

'ടൂര്‍ണിക്കെ' എന്ന പേരിലാണ് ഫസ്റ്റ് എയ്ഡ് അറിയപ്പെടുന്നത്. കടിയേറ്റതിന്റെ രണ്ടോ മൂന്നോ സെ.മീറ്റര്‍ മുകള്‍ ഭാഗത്തായി കെട്ടുന്നതാണിത്. കെട്ട് അധികം മുറുകാനോ അയയാനോ പാടില്ല. കടുംകെട്ടിട്ടു വയ്ക്കുന്നത് ഗുണത്തേക്കാളുപരി ദോഷമാണ് ചെയ്യുക. കെട്ടിനിടയില്‍കൂടി ഒരു തീപ്പെട്ടിക്കൊള്ളി കടത്താനുള്ള ഇടം വേണം. ഇല്ലെങ്കില്‍ രക്തസ്രവം നിലയ്ക്കും. പത്തു മിനിറ്റിനുള്ളില്‍ അഴിച്ചു കെട്ടുകയും വേണം. കടിയേറ്റ് ഒരു മണിക്കൂറിലേറെ കെട്ട് നിലനിര്‍ത്തുകയുമരുത്. പേശികള്‍ക്കു നാശം സംഭവിക്കുന്നത് ഒഴിവാക്കാനാണിത്.

കുടിക്കാന്‍ ധാരാളം ശുദ്ധജലമോ ഉപ്പിട്ട കഞ്ഞിവെള്ളമോ നല്‍കുക. മധുരമുള്ള പാനീയങ്ങള്‍ ഒഴിവാക്കണം. ഒരു കാരണവശാലും ആല്‍ക്കഹോള്‍ പാടില്ല. ചിലര്‍ മൂത്രം വിഷമിറങ്ങാന്‍ ഉത്തമ പ്രതിവിധിയാണെന്നു പറഞ്ഞ് കുടിപ്പിക്കുന്നു. അത് അവശനായി കിടക്കുന്ന രോഗിയോട് ചെയ്യുന്ന കൊടും ക്രൂരതയാണ്. കടി കൊണ്ടയാള്‍ അധികം നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. മുറിവേറ്റ ഭാഗത്ത് പൊള്ളിക്കുന്നതും അപകടകരമായ പ്രവണതയാണ്. രോഗിയുടെ മാനസിക ധൈര്യം വളരെ പ്രധാനമാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നതാണ് പ്രതിവിധികളില്‍ പ്രധാനം. കടിയേറ്റ ആള്‍ പരിഭ്രമിക്കുന്നതും ഭയപ്പെടുന്നതും ഒഴിവാക്കുക എന്നതാണു ഏറ്റവും പ്രധാനപ്പെട്ട പ്രഥമശുശ്രൂഷ. കടിച്ചത് ഏതു പാമ്പാണ് എന്നു മനസ്സിലാക്കാന്‍ സാധിച്ചാല്‍ ചികില്‍സയ്ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരാധികയുടെ വിമര്‍ശനത്തിന് കിടിലന്‍ മറുപടി നല്‍കി ഷെയ് മിച്ചല്‍  (54 minutes ago)

സംഗതി കഷ്ടപ്പാടാണെങ്കിലും.... താന്‍ ഇത് ഇഷ്ടപ്പെടുന്നുവെന്ന് അമല പോള്‍  (1 hour ago)

ഗൂഗിളിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ തെന്നിന്ത്യന്‍ നടന്‍ ആരാണെന്നോ ....?മോഹന്‍ലാലോ മമ്മൂട്ടിയോ രജനീകാന്തോ അല്ല അത്..മറിച്ച് ..!  (1 hour ago)

പൗരത്വ ബില്ലിന്റെ രണ്ട് തലങ്ങൾ അസം കത്തുമ്പോൾ ഡൽഹിയിൽ ആഘോഷം !  (1 hour ago)

കാസര്‍കോട് ജില്ലയിൽ ചെറുവിമാനത്താവളം ഒരുങ്ങുന്നു ..!  (1 hour ago)

"അമിത്ഷായുടെ ആ ആഗ്രഹം കേരളത്തില്‍ നടക്കില്ല വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി"  (2 hours ago)

ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട യുവിയ്ക്ക് പിറന്നാൾ ആശംസകൾ !  (2 hours ago)

രജനികാന്ത് എന്ന വിസ്മയം പിറന്നാൾ നിറവിൽ ..!  (2 hours ago)

പുത്തൻ ചുവട് വെയ്പ്പുമായി ആഷിക് അബുവും ശ്യാം പുഷ്‌കരനും ബോളിവുഡിലേക്ക്....!  (2 hours ago)

ശ്വേതാ മേനോന്‍ ചിത്രം പറുദീസ വൈറലാകുന്നു  (2 hours ago)

പൗരത്വ ഭേദഗതി ബില്ലിനെതിരെ നിലപാട് വ്യക്തമാക്കി ബെന്ന്യാമിന്‍....!  (3 hours ago)

ബലാത്സംഗ ഇരയ്ക്ക് പ്രതിയുടെ ഭീഷണി....കേസുമായി മുന്നോട്ട് പോയാല്‍ ഉന്നാവില്‍ സംഭവിച്ചതിനെക്കാള്‍ ഭീകരമായിരിക്കും  (3 hours ago)

റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം... ഉത്തരവാദി പൊതുമരാമത്ത് വകുപ്പെന്ന് ജല അതോറിറ്റി  (3 hours ago)

ബിഹാറില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയായി; പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി  (3 hours ago)

ആ സത്യം ആരാധകർക്കായി തുറന്നു പറഞ്ഞ് ദുൽഖർ 'പ്രണയരംഗങ്ങളില്‍ കൈവിറയ്ക്കും, നടിയുടെ മുടിയിഴയില്‍ കൈകോര്‍ത്ത് പിടിക്കും !  (4 hours ago)

Malayali Vartha Recommends