ബിന്ദു അമ്മിണി എത്തും; ശബരിമല ദർശനം നടത്തിയ ഒന്നാം വാർഷികത്തിൽ

ജനുവരി രണ്ടിന് വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്ന് ബിന്ദു അമ്മിണി രംഗത്ത്. സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അവര്‍ അറിയിക്കുകയുണ്ടായി. അതോടൊപ്പം തന്നെ ബിന്ദു അമ്മിണി ശബരിമല ദര്‍ശനം നടത്തിയതിന്റെ വാര്‍ഷികമാണ് ജനുവരി രണ്ട്.
അതേസമയം പോലീസില്‍ നിന്ന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷയില്ല. അത്‌കൊണ്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. ഇന്ത്യയുടെ വിവിധ ഇടങ്ങളില്‍ നിന്നുള്ളവരും കൂടെയുണ്ടാകുമെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കുകയുണ്ടയി. നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാകും ശബരിമല ദര്‍ശനത്തിന് പോവുകയെന്നും ബിന്ദു അമ്മിണി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജനുവരി രണ്ടിനാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത് തന്നെ. ഇതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കൂട്ടായ്മയുടെ അടുത്ത യാത്രയെന്നും ബിന്ദു അമ്മിണി പറയുകയുണ്ടായി.
https://www.facebook.com/Malayalivartha

























