കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്

കായിക കേരളം ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീല്‍ ലെജന്‍ഡ്സും ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവനും തമ്മിലുള്ള ഫുട്ബോള്‍ പോരാട്ടം ഇന്ന് . കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് ആവേശപ്പോരാട്ടം. കാണികള്‍ക്ക് വൈകുന്നേരം 5.30 മുതല്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാവുന്നതാണ്. മത്സരം സി 5 ആപ്പിലും തത്സമയം കാണാൻ കഴിയും.
കൊല്‍ക്കത്തയില്‍ നിലവിലെ ബ്രസീല്‍ ടീമും നിലവിലെ ഇന്ത്യന്‍ ടീമും തമ്മിലുള്ള ചരിത്ര പോരാട്ടം അരങ്ങേറുന്നതിന് തൊട്ടുമുന്‍പ് ഇതിഹാസങ്ങള്‍ കളത്തിലെത്തുന്നു എന്ന സവിശേഷതയും കൊച്ചിയിലെ മത്സരത്തിനുണ്ട്.
ബ്രസീല്‍ ഇതിഹാസങ്ങളുടെ ലോക രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൊച്ചിയിലും മത്സരം സംഘടിപ്പിച്ചത്. രണ്ടു ടീമുകളും തമ്മിലുള്ള റിട്ടേണ്‍ ഓഫ് ദ ടൈറ്റന്‍സ് പരമ്പരയിലെ രണ്ടാം മത്സരമാണിത്. ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ബ്രസീല്‍ 2-1 ന് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിനായി ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ കഴിഞ്ഞദിവസം കൊച്ചിയിലെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ ഐഎം വിജയന്‍, ബൈച്ചുങ് ബൂട്ടിയ എന്നിവരടക്കമുള്ള ഇതിഹാസങ്ങളാണ് ഇന്ത്യക്കായി ബൂട്ടുകെട്ടുന്നത്.
a
https://www.facebook.com/Malayalivartha

























