"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!

വിജയൻ സാറേ,
ഈ SIT SIT എന്ന് കേട്ടിട്ടുണ്ടോ?
വിജയൻ സർക്കാരിന്റെ കള്ളക്കേസ് SIT അല്ല.
കുറെ SIT രൂപീകരിച്ചു പലരോടും പക വീട്ടാൻ കുറെ SIT രൂപീകരിച്ചില്ലേ?
അത് പോലെ അല്ല, UDF സർക്കാരിന്റെ SIT
കണ്ടറിയണം വിജയാ ഇനി നിങ്ങൾക്ക് എന്താ സംഭവിക്കുക എന്ന്.
ഉപ്പ് തിന്ന സമയം കഴിഞ്ഞു,
ഇനി വെള്ളം കുടിക്കുന്ന സമയം
രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ശക്തമായ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിര്‍ണ്ണായക ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് അന്വേഷണത്തിലേക്ക് കടക്കുന്നത്. ഈ വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) ഔദ്യോഗിക അന്വേഷണ നിര്‍ദ്ദേശം നല്‍കി.
കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷ് ഐ.പി.എസ്. നയിക്കും. പ്രാഥമിക അന്വേഷണത്തിന്റെ ഘട്ടമായതുകൊണ്ട് തന്നെ ഉടനടി എഫ്.ഐ.ആര്‍. ചുമത്തില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ലഭ്യമായ തെളിവുകളും രേഖകളും സൂക്ഷ്മമായി പരിശോധിച്ച ശേഷമാകും തുടര്‍ന്നുള്ള കര്‍ശനമായ നിയമനടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക.
പ്രത്യേക അന്വേഷണത്തിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മില്‍ ഉന്നതതല കൂടിക്കാഴ്ച നടത്തിയാണ് അന്തിമ തീരുമാനമെടുത്തത്. ഭരണതലത്തിലെ സുപ്രധാന വ്യക്തികള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ നിയമവശങ്ങള്‍ പൂര്‍ണ്ണമായി ഉറപ്പുവരുത്തിയും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലും മാത്രമേ മുന്നോട്ടുപോകാവൂ എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് എച്ച്. വെങ്കിടേഷിനെ തന്നെ ചുമതലപ്പെടുത്തിയത്.
സ്വകാര്യ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്നും മകള്‍ വീണാ തൈക്കണ്ടിയുടെ എക്‌സാലോജിക് കമ്പനി വഴി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമവിരുദ്ധമായി പണം കൈപ്പറ്റിയെന്നാണ് ആരോപണം. ഈ ഇടപാടുകളില്‍ അഴിമതി നിരോധന നിയമപ്രകാരം അടിയന്തരമായി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് വിശദമായ കത്ത് നല്‍കിയിരുന്നു. പിണറായി വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, വീണാ തൈക്കണ്ടി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു ഇ.ഡിയുടെ നിര്‍ദ്ദേശം.
ഇ.ഡിയില്‍ നിന്ന് ലഭിച്ച ഗുരുതരമായ ആരോപണങ്ങളടങ്ങിയ കത്ത് ഡി.ജി.പി. തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറുകയായിരുന്നു. ഭരണനേതൃത്വം ഈ വിഷയത്തില്‍ ഉടന്‍ തന്നെ അഡ്വക്കറ്റ് ജനറലില്‍ നിന്നും ലീഗല്‍ അഡൈ്വസറില്‍ നിന്നും നിയമോപദേശം തേടി. കേന്ദ്ര ഏജന്‍സി കൈമാറിയ വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാന ഏജന്‍സികള്‍ക്ക് അന്വേഷണം നടത്തുന്നതില്‍ നിയമപരമായ തടസ്സങ്ങളില്ലെന്ന് വ്യക്തമായ നിയമോപദേശം ലഭിച്ചതോടെയാണ് സര്‍ക്കാര്‍ ഔദ്യോഗികമായി അന്വേഷണത്തിലേക്ക് നീങ്ങിയത്.
രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന്റെ ചുമതലയേറ്റ ശേഷം പിണറായി വിജയന്‍ കുടുംബത്തിനെതിരെയുണ്ടാകുന്ന ഏറ്റവും വലിയ നിയമപോരാട്ടത്തിനാണ് ഈ തീരുമാനത്തിലൂടെ തുടക്കമായിരിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വലിയ രാഷ്ട്രീയ വിവാദമുയര്‍ത്തിയ മാസപ്പടി വിഷയം പുതിയ സര്‍ക്കാരിന്റെ കാലത്ത് അന്വേഷണ പരിധിയില്‍ വരുമ്പോള്‍ വലിയ തരംഗമാണ് ഭരണ-പ്രതിപക്ഷ വൃത്തങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
പ്രാഥമിക അന്വേഷണ ചുമതലയേറ്റെടുക്കുന്ന എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘം സാമ്പത്തിക ഇടപാടുകളുടെ എല്ലാ രേഖകളും ആഴത്തില്‍ വിശകലനം ചെയ്യും. സി.എം.ആര്‍.എല്ലിന്റെ കണക്കുപുസ്തകങ്ങള്‍, ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ നിര്‍ണ്ണായക കണ്ടെത്തലുകള്‍, എക്‌സാലോജിക് കമ്പനിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയടക്കം സംഘം തിരികെ ശേഖരിച്ച് പരിശോധിക്കും.
നേരത്തെ ശേഖരിച്ച രേഖകള്‍ക്ക് പുറമേ, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുന്നുണ്ടോയെന്നാണ് പ്രാഥമിക അന്വേഷണത്തിലൂടെ പരിശോധിക്കുന്നത്. ആരോപണങ്ങളില്‍ പ്രാഥമികമായി കഴമ്പുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയാല്‍, കേസ് ഉടന്‍ തന്നെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് കൈമാറാനും വിജിലന്‍സ് കേസെടുത്ത് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനും സാധ്യതയേറെയാണ്.
https://www.facebook.com/Malayalivartha

























