കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്

പ്രായപൂര്‍ത്തിയാകാത്ത കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്. വനിതാ സൈക്ലിസ്റ്റിനെ പീഡിപ്പിച്ച സംഭവത്തില്‍ ഇന്ത്യന്‍ സൈക്ലിംഗ് ടീമിനൊപ്പമുള്ള കസാഖ് കോച്ചിനെതിരെയാണ് പോക്‌സോ കേസ്. കസാഖ് മുന്‍ പ്രൊഫഷണല്‍ റോഡ് സൈക്ലിസ്റ്റായ മാക്‌സത് അയാസ്ബയേവിനെതിരെയാണ് പട്യാല സിവില്‍ ലൈന്‍സ് പൊലീസ് കേസെടുത്തത്. പട്യാലയിലെ നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് സ്‌പോര്‍ട്‌സ് (എന്‍.എസ്.എന്‍.ഐ.എസ്) ക്യാമ്പസിലെ നാഷണല്‍ സെന്റര്‍ ഒഫ് എക്‌സലന്‍സില്‍ സെപ്തംബര്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഹൈ പെര്‍ഫോമന്‍സ് പരിശീലന ക്യാമ്പിന്റെ ഭാഗമായി പെണ്‍കുട്ടി ഇവിടെ എത്തിയിരുന്നു.
പരാതിയെ തുടര്‍ന്ന് ഈ മാസം 18ന് സിവില്‍ ലൈന്‍സ് പൊലീസ് സ്‌റ്റേഷനില്‍ പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ അടക്കം ചുമത്തി കോച്ചിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം കൗണ്‍സലിംഗ് നല്‍കി.
സംഭവം പുറത്തുവന്നതോടെ പ്രതിക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി രണ്ട് പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. സംഭവസമയത്ത് ഇയാള്‍ ഡല്‍ഹിയിലായിരുന്നെന്നും തുടര്‍ന്ന് ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇന്ത്യന്‍ സൈക്ലിംഗ് സംഘത്തോടൊപ്പം ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലേക്ക് പോകാനിരുന്ന പ്രതിയുടെ യാത്ര റദ്ദാക്കിയതായും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ സൈക്ലിംഗ് ഫെഡറേഷന്‍ ഒഫ് ഇന്ത്യയും നടപടിയെടുത്തു. കോച്ചിനെ സസ്‌പെന്‍ഡ് ചെയ്തതായും ആഭ്യന്തര പരാതി പരിഹാര സമിതിക്ക് (ഐ.സി.സി) അന്വേഷണം കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്. പ്രതിയെ പിടികൂടുന്നതിനായി ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന തുടരുകയാണെന്ന് പട്യാല പൊലീസ് അറിയി
https://www.facebook.com/Malayalivartha

























