രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന സംഭവം..പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി...

ഒരു പെൺകുട്ടി ഒരു ആൺകുട്ടിക്കൊപ്പം യാത്ര ചെയ്താൽ എന്താണ് സംഭവിക്കുന്നത്? അവളെ തടഞ്ഞുനിർത്തും. ചോദ്യം ചെയ്യും. അപമാനിക്കും. ചിലപ്പോൾ മർദിക്കും. അതിനുമപ്പുറം അവളുടെ ശരീരത്തെയും വ്യക്തിത്വത്തെയും അപമാനിക്കുന്ന തരത്തിൽ അതിക്രമിക്കും. എന്നിട്ട് അതിനൊരു പേരും നൽകും — സദാചാരം.ഇവിടെ ചോദിക്കേണ്ടത് ആ പെൺകുട്ടി എവിടേക്ക് പോയി എന്നല്ല. അവളെ തടഞ്ഞുനിർത്താൻ ആ യുവാക്കൾക്ക് എന്ത് അവകാശമുണ്ടായിരുന്നു എന്നതാണ്.പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി.
തെക്കന്‍ ഡല്‍ഹിയിലെ കല്‍ക്കാജി ക്ഷേത്രത്തിനും ഇസ്‌കോണ്‍ ക്ഷേത്രത്തിനും ഇടയിലുള്ള പാര്‍ക്കിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.ഡല്‍ഹി സ്വദേശിയായ പെണ്‍കുട്ടി 17കാരനായ സുഹൃത്തിനൊപ്പമാണ് രാത്രി ഏഴോടെ കല്‍ക്കാജി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രദര്‍ശനത്തിന് ശേഷം രാത്രി 7.30ഓടെ ഇരുവരും സമീപത്തെ പാര്‍ക്കിലെത്തി. ഇതിനിടെയാണ് 25നും 30നും ഇടയില്‍ പ്രായം തോന്നിക്കുന്ന മൂന്നുപേര്‍ ഇവരെ സമീപിച്ചത്. തങ്ങള്‍ പൊലീസുകാരാണെന്ന് അവകാശപ്പെട്ട സംഘം ഇരുവരെയും ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് പ്രതികളിലൊരാള്‍ തോക്കും കത്തിയും കാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് മറ്റ് രണ്ട് പ്രതികളും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രതികള്‍ വീണ്ടും ഭീഷണിപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു.രാത്രി 8.45ഓടെയാണ് കല്‍ക്കാജി ക്ഷേത്രത്തിനും ഇസ്‌കോണ്‍ ക്ഷേത്രത്തിനും ഇടയിലുള്ള പാര്‍ക്കില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.പ്രതികളെ കണ്ടെത്തുന്നതിനായി പാര്‍ക്കിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സംഭവസമയത്ത് പാര്‍ക്കിലും പരിസരത്തും ഉണ്ടായിരുന്നവരെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണത്തിനായി വിവിധ പൊലീസ് സംഘങ്ങളെയും നിയോഗിച്ചു.അന്വേഷണത്തിനിടെ അമര്‍ കോളനിയിലെ ഡിഎം ഓഫീസ് റോഡിന് സമീപം പ്രതികളിലൊരാളുടെ നീക്കത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു.
തുടര്‍ന്ന് ഇവിടെ പൊലീസ് സംഘം കെണിയൊരുക്കി. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി പൊലീസിന് നേരെ വെടിയുതിര്‍ത്തതായാണ് പൊലീസ് പറയുന്നത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. തുടര്‍ന്ന് പൊലീസുകാര്‍ ഇയാളുടെ വലതുകാലില്‍ വെടിവെച്ച് കീഴടക്കി. അസിഫ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഒഖ്ല മണ്ടിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ മറ്റ് രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ പോക്‌സോ ഉള്‍പ്പെടെയുള്ള പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞ് പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.ഡല്‍ഹിയില്‍ പത്ത് ദിവസത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ ബലാത്സംഗക്കേസാണിത്. സെപ്റ്റംബര്‍ 13ന് വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ 17കാരിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. പ്രതികളില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.
സെപ്റ്റംബര്‍ 16ന് വടക്കന്‍ ഡല്‍ഹിയിലെ സദര്‍ ബസാര്‍ മേഖലയില്‍ കടയ്ക്കുള്ളില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ 10കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. സെപ്റ്റംബര്‍ 21ന് മധ്യ ഡല്‍ഹിയിലെ കിഷന്‍ഗഞ്ചില്‍ ആറുവയസ്സുകാരിയെ 34കാരന്‍ ലൈംഗികമായി പീഡിപ്പിച്ചതായും പരാതി ലഭിച്ചിരുന്നു.കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായ ഒരു വീഡിയോ ഉണ്ടായിരുന്നു . ബിഹാറിലെ ജാമുയിയില്‍ കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും നേരെ നടന്ന ക്രൂരമായ ആള്‍ക്കൂട്ട ആക്രമണവും ലൈംഗികാതിക്രമവും.
രാജ്യവ്യാപകമായി കടുത്ത പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്. കോച്ചിങ് ക്ലാസ് കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയാണ് അക്രമികള്‍ അതിക്രമം നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രാജ്യമെമ്പാടും വന്‍ പ്രതിഷേധം അലയടിച്ചു.
https://www.facebook.com/Malayalivartha



























