സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...

കേരളത്തില് കഴിഞ്ഞ ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് 15രൂപ വർദ്ധിച്ച് 14,185 ആയി. പവന് 1,13,480 രൂപയാണ് ഇന്നത്തെ രാവിലെയുള്ള വിപണി വില. പവന് 120രൂപയാണ് വർദ്ധിച്ചത്.
രണ്ടുദിവസത്തെ വർദ്ധനവിനുശേഷം കഴിഞ്ഞ ദിവസം രണ്ട് പ്രാവശ്യം സ്വർണ വിലയിൽ ഇടിവുണ്ടായിരുന്നു. രാവിലെ പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയും ഗ്രാമിന് 15 കുറഞ്ഞ് 14270 രൂപയുമായിരുന്നു. പിന്നാലെ ഉച്ചക്ക് വീണ്ടും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 800 രൂപ കുറഞ്ഞ് 1,13,360 രൂപയും ഗ്രാമിന് 100 രൂപ കുറഞ്ഞ് 14170 രൂപയുമായി.
അതേ സമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ കുറവുണ്ടായി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 255 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha


























