അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...

നടി മഞ്ജു വാര്യർക്കെതിരെ നിരന്തരം വിവാദ പരാമർശങ്ങൾ നടത്തുകയും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ഇരിക്കുകയും ചെയ്യുന്ന സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ രൂക്ഷ വിമർശനവുമായി നടി ഉഷ ഹസീന രംഗത്തെത്തി. ഇതിനു പിന്നിൽ ഗൂഢാലോചനയും സാമ്പത്തിക താൽപ്പര്യങ്ങളുമുണ്ടെന്ന് ആരോപിച്ച അവർ, താരസംഘടനയായ 'അമ്മ'യുടെ മൗനത്തെയും നിഷ്ക്രിയത്വത്തെയും ചോദ്യം ചെയ്തു.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉഷ ഹസീന തന്റെ പ്രതിഷേധം അറിയിച്ചത്. "ഞാനാണ് 'അമ്മ' പ്രസിഡന്റ് എങ്കിൽ... കസേരയും ചവിട്ടിയൊടിച്ച് ഇയാളെ ചൂലു കൊണ്ട് അടിച്ചിട്ട് ഓടിച്ചേനെ" എന്ന് അവർ തുറന്നടിച്ചു. സ്ത്രീപക്ഷമെന്ന് പറയുന്ന സംഘടന അംഗങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അവർ കുറ്റപ്പെടുത്തി. മഞ്ജു വാര്യർക്ക് പിന്തുണയുമായി നടിമാർ ഒപ്പമുണ്ടെന്ന് വ്യക്തമാക്കിയ ഉഷ ഹസീന, സനൽ കുമാറിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കർശന നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയും പൊലീസും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























