കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും

പിണറായിക്കെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തര വകുപ്പിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഇഡി നിർദ്ദേശം വന്നപ്പോൾ തന്നെ മന്ത്രി രമേശ് ചെന്നിത്തല അതിൽ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു. എന്നാൽ നിയമോപദേശം പഴുതടച്ചതാകണം എന്നതായിരുന്നു ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ നടപടികളിലേക്ക് പ്രവേശിക്കുന്നത്. എജിയുടെ റിപ്പോർട്ട് വന്നതോടെ ചെന്നിത്തലയും മുഖ്യമന്ത്രിക്ക് ഒപ്പം നിന്നു. ഇതോടെ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദചിത്തരായി. ഇതിൽ ഒരു അലംഭാവവും പാടില്ലെന്ന് കോൺഗ്രസ് കരുതുന്നു. പിണറായി വിജയനെതിരെ കേസെടുക്കണമെന്ന കർശന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ സ്റ്റാന്റും ഇതുതന്നെയാണ്. മാത്യുവിന്റെ നിലപാടിനും സമീപനത്തിനും ഒപ്പം നിൽക്കുകയാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ. അതേസമയം കോൺഗ്രസിന്റെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് പിണറായിക്കെതിരെ തൽക്കാലം നടപടി വേണ്ട എന്ന് അഭിപ്രായമാണുള്ളത് . ഇത്തരം ഒരു സമീപനം സ്വീകരിച്ചാൽ അത് കേരളത്തെ ബിജെപിക്ക് താലത്തിൽ വച്ചു കൊടുക്കുന്ന സ്ഥിതി വിശേഷം വന്നുചേരുമെന്ന് കോൺഗ്രസുകാർ തന്നെ പറയുന്നു.
പിണറായിയെപ്പോലെ വയോധികനായ ഒരു നേതാവിനെ ഉപദ്രവിക്കാനുള്ള മനസ്സ് ആഭ്യന്തര മന്ത്രിക്ക് ഇല്ല. എന്നാൽ പിണറായിയുടെ ഭരണകാലത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ റോഡിൽ കിടന്ന് അടികൊണ്ട നിരവധി കോൺഗ്രസ് പ്രവർത്തകരുണ്ട്. അവരുടെ ആഗ്രഹം പിണറായിയെ ജയിലിൽ അടയ്ക്കുക എന്നതാണ്. അവർക്കൊപ്പമാണ് കുഴൽനാടൻ ഉൾപ്പെടെയുള്ള യുവ നേതാക്കൾ നിലകൊള്ളുന്നത്, സംസ്ഥാന സർക്കാർ പിണറായിയെ സഹായിക്കാൻ ഒരുമ്പിട്ടാൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ബിജെപി നേതാവ് ഷോൺ ജോർജുമായി ചേർന്ന് പിണറായിക്കെതിരെ കരുക്കൾ നീക്കും എന്ന ശ്രുതി ഇതിനകം പരന്നിട്ടുണ്ട്. ഈ ഭയം സതീശനും ചെന്നിത്തലക്കുമുണ്ട്. താൻ പിണറായിയെ വെറുതെ വിടില്ലെന്ന മറുപടിയാണ് കുഴൽനാടൻ നൽകിയത്. പിണറായിക്കെതിരെ താൻ എടുത്ത കർശന നിലപാട് കാരണമാണ് തനിക്ക് മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതെന്ന് കുഴൽനാടന് അറിയാം. അദ്ദേഹത്തിന് ഒപ്പം നിൽക്കുന്ന നേതാക്കൾക്കും അറിയാം. അതിനാൽ കുഴൽനാടനെ പിണക്കിക്കൊണ്ട് ഒരു തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. മാത്രവുമല്ല അത്തരമൊരു തീരുമാനം യുഡിഎഫ് സർക്കാരിൻറെ ഇമേജ് പൂർണ്ണമായും നശിപ്പിക്കും. കോൺഗ്രസ് പ്രവർത്തകരെ നിരാശരാക്കാൻ സതീശൻ തയ്യാറല്ല.
https://www.facebook.com/Malayalivartha

























