കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഒരു മുഴം മുന്നേ എറിയാൻ വിജയ്; കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..സർക്കാരിന് പിന്തുണ നൽകുന്നതിനൊപ്പം നിരന്തരം വിമർശിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷിയെ (പിഎംകെ) കൂട്ടുപിടിക്കാൻ തമിഴക വെട്രി കഴകം (ടിവികെ). ചെന്നൈ വിമാനത്താവള സ്വകാര്യവൽക്കരണം, മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടൻ സന്ദർശനം, പട്ടിണപ്പാക്കത്ത് സെക്രട്ടേറിയറ്റ് നിർമിക്കാനുള്ള നീക്കം തുടങ്ങിയ വിഷയങ്ങളിലെല്ലാം കടുത്ത വിമർശനമാണ് സർക്കാരിനെതിരെ ഇടതുകക്ഷികൾ ഉയർത്തിയത്.
സർക്കാരിനു പുറത്തുനിന്നു പിന്തുണ നൽകുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ പ്രതിപക്ഷ പാർട്ടികളെക്കാൾ കടുത്ത വിമർശനം ഉന്നയിക്കുന്നതു ഭരണപക്ഷത്ത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.ഇടതു കക്ഷികളെ ആക്രമിച്ചു മന്ത്രി ആദവ് അർജുന രംഗത്തെത്തിയത് ഇതിന്റെ തെളിവായാണു രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ഡിഎംകെയുടെ അഴിമതികൾക്കെതിരെ അതേ മുന്നണിയിലുണ്ടായിരുന്ന ഇടതുപക്ഷം ചെറുവിരൽ അനക്കാതിരുന്നത് ഇരട്ടത്താപ്പാണെന്ന് ആദവ് ആരോപിച്ചിരുന്നു.
ഉപതിരഞ്ഞെടുപ്പിൽ ഇടതു പാർട്ടികൾ മത്സരിക്കുന്നതും ടിവികെക്കു ഭീഷണിയാണ്.ഇടതു പാർട്ടികൾ കൈവിട്ടാലും ഭരണം സുരക്ഷിതമാക്കാൻ, എതിർ പാളയത്തിലുള്ള പാട്ടാളി മക്കൾ കക്ഷിയെ (പിഎംകെ) കൂട്ടുപിടിക്കാനാണു ടിവികെ ശ്രമം. പിഎംകെയും ഇതിനു പച്ചക്കൊടി കാട്ടിയതായാണു പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.അണ്ണാഡിഎംകെ സഖ്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട പിഎംകെ, ഉപതിരഞ്ഞെടുപ്പിൽ ഒരു സഖ്യത്തിനും പിന്തുണയില്ലെന്നു പ്രഖ്യാപിച്ചതും ഇതിനു തെളിവാണ്.സിപിഎമ്മിനും സിപഐക്കും രണ്ട് വീതം നിയമസഭാ സീറ്റുകളാണുള്ളത്. ഇവരുടെ പിന്തുണ നഷ്ടമായാല്‍ വിജയ് സര്‍ക്കാരിന്റെ നിലനില്‍പ്പ് പരുങ്ങലിലാകും.
ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് പുതിയ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിക്കാന്‍ ടിവികെ രഹസ്യമായി നീക്കം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എഐഎഡിഎംകെ സഖ്യത്തിലുള്ള പിഎംകെയെ കൂടെ നിര്‍ത്താന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടത്രെ. 4 എംഎൽഎമാരുള്ള ഇടതു പാർട്ടികൾ പിന്തുണ പിൻവലിച്ചാൽ അത്ര തന്നെ എംഎൽഎമാരുള്ള പിഎംകെയുടെ പിന്തുണ ഉറപ്പിക്കാമെന്നാണു ടിവികെയുടെ കണക്കുകൂട്ടൽ. എന്നാൽ പിഎംകെയെ കൂടെക്കൂട്ടിയാൽ ഇവരുടെ ബദ്ധവൈരികളായ വിസികെ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും ടിവികെ നേതാക്കൾക്കുണ്ട്.
പിഎംകെ പുറത്തുനിന്നു പിന്തുണ പ്രഖ്യാപിക്കുകയാണെങ്കിൽ വിസികെയെ സമാധാനിപ്പിക്കാമെന്നും നേതാക്കൾ കരുതുന്നു.
https://www.facebook.com/Malayalivartha

























