വിനുമോഹനും വിദ്യയും വിവാഹമോചിതരായി

താരജോഡികളായ വിനു മോഹനും വിദ്യയും വിവാഹമോചിതരായി. ഇരുവരും തമ്മില്‍ വേര്‍പിരിയുന്നുവെന്ന് ഏറെ നാളുകളായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഒരുമാസമായി പിരിഞ്ഞ് താമസിക്കുന്ന ഇരുവരും ദാമ്പത്യബന്ധം അവസാനിപ്പിച്ചത് പരസ്പര സമ്മതത്തോടെയാണെന്നാണ് സൂചന.
2013ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. നിരവധി സിനിമകളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ജോഡികളാണ് ഇവര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ഇരുവരും അടുത്തിടെ ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ പങ്കുവച്ചിരുന്നില്ല. പിന്നാലെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വിനു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് വിദ്യയുമായുള്ള ചിത്രങ്ങളെല്ലാം നീക്കം ചെയ്തിരുന്നു. വേര്‍പിരിയലിന്റെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha

























