മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

അമ്മയാണ് ലോകത്തിലെ ഏറ്റവും വലിയ പോരാളിയെന്ന് പറയാറുണ്ട് . എന്നാൽ സാഹചര്യം വന്നാൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ആരെയും രക്ഷിക്കാൻ ചില മനുഷ്യർക്കു സാധിക്കും എന്നാണ് ഒരു വീഡിയോ നമ്മുക്കു കാണിച്ചു തരുന്നത് . ബംഗാളിൽ മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു. തിങ്കളാഴ്ച രാവിലെ ടീസ്റ്റ നദിയിൽനിന്നാണ് ആനക്കുട്ടിയെ ലഭിച്ചത്. ശക്തമായ ഒഴുക്കിൽപ്പെട്ട് നദിയിലൂടെ ഒഴുകിപ്പോകുകയായിരുന്ന ആനക്കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികൾ.
ജൽപൈഗുരിയിലെ ഗജോൾഡോബ ബാരേജിൽനിന്നു വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് ഒഴുക്കിൽപെട്ട ആനക്കുട്ടിയെയാണു മത്സ്യത്തൊഴിലാളികൾ രക്ഷിച്ചത്. അഞ്ച് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്.മീൻ പിടിക്കുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികൾ ഒഴുക്കിൽപെട്ട ആനക്കുട്ടിയെ കണ്ടത്. ഒഴുക്കിനെതിരെ നീന്തി അവശനിലയിലായ ആന മുങ്ങുന്ന കാഴ്ച കണ്ടാണു രക്ഷിച്ചത്. ഏകദേശം മൂന്ന് കിലോമീറ്ററോളം വള്ളത്തിൽ പിന്തുടർന്ന ശേഷമാണ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയത്.
ടീസ്റ്റ നദിയിലെ സ്പർ നമ്പർ 12ന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികൾ ആനക്കുട്ടി ശക്തമായ ഒഴുക്കിൽപ്പെട്ട് ബുദ്ധിമുട്ടുന്നത് കണ്ടത്. സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക് തിരിക്കുകയായിരുന്നു.തുടർന്ന് അഞ്ചുപേരും ചേർന്ന് ആനക്കുട്ടിയെ വള്ളത്തിലേക്കു വലിച്ചുകയറ്റി. തുടർന്ന് നാല് കി.മീ. ദൂരം ആനക്കുട്ടിയുമായി നദിയിലൂടെ സഞ്ചരിച്ച സംഘം കാദംബരി വനമേഖലയിലെത്തിച്ച് ആനക്കുട്ടിയെ
വനംവകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറി. ആനക്കുട്ടിയെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കു പ്രതിഫലം നൽകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.വനംവകുപ്പ് സംഘം സ്ഥലത്തെത്തിയ ശേഷം ആനക്കുട്ടിയെ അമ്മയാനയുമായി വീണ്ടും ചേർത്തു.
https://www.facebook.com/Malayalivartha

























