Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

മിസ്റ്റര്‍ വേള്‍ഡ് ചിത്തരേശ് നടേശന് സര്‍ക്കാരിന്റെ ആദരം, ദക്ഷിണകൊറിയയില്‍ നടന്ന പതിനൊന്നാമത് ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ വേള്‍ഡ് ചാമ്പ്യനായത്

27 NOVEMBER 2019 04:41 PM IST
മലയാളി വാര്‍ത്ത

എറണാകുളത്തെ ഒരു സാധാരണ ക്ഷീരകര്‍ഷക കുടുംബത്തില്‍ ജനിച്ച ചിത്തരേശ് നടേശന്‍ എന്ന ചെറുപ്പക്കാരന്‍ ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത് കഠിനപരിശ്രമവും നിശ്ചയദാര്‍ഢ്യവും കൊണ്ടുമാത്രമാണെന്ന് സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദക്ഷിണകൊറിയയില്‍ നടന്ന പതിനൊന്നാമത് ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ വേള്‍ഡ് ചാമ്പ്യനായ ചിത്തരേശ് നടേശന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 90 കിലോ മത്സര വിഭാഗത്തിലാണ് ചിത്തരേശ് ലോക ചാമ്പ്യനായത്. ഓവറോള്‍ കിരീടവും ലഭിച്ചു. അത് ചെറിയകാര്യമല്ലെന്നും മന്ത്രി പറഞ്ഞു.

ശരീരസൗന്ദര്യ സംരക്ഷണത്തിനായി ദിവസവും അഞ്ച് മണിക്കൂറാണ് ചിത്തരേശ് ചെലവഴിക്കുന്നത്. പകല്‍ ജോലിക്ക് പോകും. ദിവസവും 40 മുട്ട കഴിക്കും ഒരു കിലോ ചിക്കനും. ഇങ്ങനെ ആഹാരം കഴിക്കാനുള്ള വരുമാനമുള്ള ജോലിയുണ്ടോ എന്ന് മന്ത്രി ചിത്തരേശിനോട് സ്വകാര്യമായി ചോദിച്ചു. ഇല്ലെന്നും കടംവാങ്ങിയും മറ്റുമാണ് ശരീരം സംരക്ഷിക്കുന്നതെന്ന് പറഞ്ഞു. അതിനാല്‍ ചിത്തരേശിന് ജോലി ലഭിക്കുന്നതിന് സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. സര്‍ക്കാര്‍ ഒരു വര്‍ഷം 50 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുന്നുണ്ട്. 201014 കാലത്ത് നിയമനങ്ങള്‍ നടന്നില്ല. ഈ സര്‍ക്കാര്‍ വന്ന ശേഷം 284 ഒഴിവുകള്‍ നികത്താന്‍ റാങ്ക് ലിസ്റ്റ് തയ്യാറായി. പി.എസ്.സിയില്‍ കായിക താരങ്ങള്‍ക്ക് ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്തി. 35ാമത് ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ 75 പേര്‍ക്ക് നിയമനം നല്‍കി. സന്തോഷ് ട്രോഫി കളിച്ച താരങ്ങള്‍ക്കും ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തവര്‍ക്കും ജോലി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

തൈക്കാട് ഗവ. ആട്‌സ് കോളജില്‍ നടന്ന ചടങ്ങില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു അധ്യക്ഷനായി. മെമ്പര്‍ സെക്രട്ടറി മിനിമോള്‍ എബ്രഹാം, അംഗം സന്തോഷ് കാല, സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍കുമാര്‍, കേരളാ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ബി. ബാലചന്ദ്രന്‍, ആട്‌സ് കോളജ് പ്രിന്‍സിപ്പല്‍ ഉണ്ണികൃഷ്ണന്‍ നായര്‍, എല്‍.എന്‍.സി.പി പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോര്‍, ആട്‌സ് കോളജ് യൂണിയന്‍ ചെയര്‍മാന്‍ ആര്‍ രോഹിത്, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ചന്ദ്രികാ ദേവി എന്നിവര്‍ സംസാരിച്ചു.

യുവജനക്ഷേമ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍ രാംകുമാര്‍ സ്വാഗതം പറഞ്ഞു. ചിത്തരേശിന്റെ മാതാപിതാക്കളായ നടേശനും നിര്‍മലയും പങ്കെടുത്തു. ചടങ്ങില്‍ യുവജനക്ഷേമ ബോര്‍ഡ് 25 വയസില്‍ താഴെയുള്ള യുവതികള്‍ക്കായി ഡിസംബര്‍ ഒന്‍പത് മുതല്‍ 25 വരെ തലസ്ഥാനത്ത് നടത്തുന്ന കളരി പരിശീലനത്തിന്റെ രജിസ്‌ട്രേഷനുള്ള വെബ്‌സൈറ്റിന്റെ ഉദ്ഘാടനം വഴുതക്കാട് വിമന്‍സ് കോളജ് ചെയര്‍പേഴ്‌സണ്‍ ഗായത്രി ഉദ്ഘാടനം ചെയ്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (11 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (23 minutes ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (33 minutes ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (41 minutes ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (44 minutes ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (50 minutes ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (53 minutes ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (2 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (2 hours ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (9 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends