Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. കേന്ദ്രനികുതി വിഹിതം മൂന്നു മാസമായി ലഭിച്ചിട്ടില്ല

27 NOVEMBER 2019 05:16 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. കേന്ദ്രനികുതി വിഹിതം മൂന്നു മാസമായി ലഭിച്ചിട്ടില്ല. കത്തെഴുതിയിട്ട് മറുപടിയുമില്ലെന്നും മന്ത്രി പറഞ്ഞു. ഈ പ്രതിസന്ധികള്‍ക്കിടയിലും മുഖ്യമന്ത്രിയും സംഘവും ജപ്പാനില്‍ ഉള്‍പ്പെടെ സന്ദര്‍ശനത്തിന് പോയിരിക്കുകയാണ്. എ.ജി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ക്യാബിനെറ്റ് റാങ്ക് നല്‍കിയതിനാല്‍ കോടികളാണ് ഒരു മാസം ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ കുറവ് വരുത്തില്ലെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് ഉറപ്പ് പറയുന്നു. ബജറ്റ് അവതരിപ്പിച്ചപ്പോഴുള്ള തുകയില്‍ നിന്ന് 20000 രൂപയാണ് ഇപ്പോള്‍ കുറയുന്നത്.

വകുപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള അഞ്ച് ലക്ഷം രൂപയുടെ പരിധി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും ധനമന്ത്രി വ്യക്തമാക്കി. നിലവിലെ പ്രതിസന്ധിയെ ഒരുമിച്ചു നേരിടാമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം അന്‍പത് ശതമാനമായി വര്‍ധിപ്പിക്കണം. വിഹിതം വെട്ടികുറയ്ക്കാനും തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഉചിതമായ നടപടികള്‍ എടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ 270ാം വകുപ്പ് പ്രകാരം കേന്ദ്രവും സംസ്ഥാനവും പങ്കുവെക്കേണ്ട നികുതികളെ കുറിച്ച് പറയുന്നുണ്ട്. ആ നികുതികള്‍ പിരിക്കാനുള്ള ചെലവ്, സെസ്, സര്‍ചാര്‍ജ് എന്നിവ ഒഴിച്ചുള്ളവ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ഇടയില്‍ പങ്കുവെക്കേണ്ടതാണ്. മറ്റൊരാവശ്യത്തിന് വീതംവെക്കാനാകില്ല.

എന്നാല്‍ പ്രതിരോധാവശ്യത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ വിഹിതത്തില്‍ നിന്ന് പങ്കുവെക്കാന്‍ ധനകാര്യകമ്മിഷന് ശുപാര്‍ശ ചെയ്യാം. ഇതിനു വിരുദ്ധമായ നടപടിയുണ്ടാകുകയാണെങ്കില്‍ കോടതിയെ സമീപിക്കും. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമിടയില്‍ പങ്കുവെക്കേണ്ട നികുതി മറ്റൊരാവശ്യത്തിനായി മാറ്റുന്നത് ഭരണഘടനാവിരുദ്ധമാണെന്നും മന്ത്രി ഐസക് നേരത്തെ പറഞ്ഞിരുന്നു. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയാണ്. ദേശീയ റാങ്കിംഗില്‍ കേരളമാണ് ഒന്നാമത്. ഒരു കാലത്ത് സംസ്ഥാനം ഏറ്റവും പിന്നിലായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായത് ജനകീയാസൂത്രണത്തിലൂടെയാണ്. കേരളത്തിലെ 150 തദ്ദേശസ്ഥാപനങ്ങളെങ്കിലും ആവേശം നല്‍കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്. കുറച്ച് പഞ്ചായത്തുകളും നഗരസഭകളുമെങ്കിലും മുന്നില്‍ നിന്ന് പട നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നടപ്പുസാമ്പത്തിക വര്‍ഷം 7926.29 കോടി രൂപയുടെ കേന്ദ്ര നികുതിയാണ് സംസ്ഥാനത്തിന് കിട്ടുക. അടുത്ത സാമ്പത്തികവര്‍ഷം 13121.77 കോടി രൂപയായി വര്‍ധിക്കും. കോര്‍പ്പറേറ്റ് നികുതി 4354.92 കോടി രൂപ, ആദായനികുതി 3215.18 കോടി, കസ്റ്റംസ് നികുതി 2021.37 കോടി, കേന്ദ്ര എക്‌സൈസ് നികുതി 1314.63 കോടി, സേവന നികുതി 2215.80 കോടി രൂപ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് കേരളത്തിനുള്ള കേന്ദ്രനികുതി വിഹിതം. കൊച്ചി മെട്രോയിക്ക് ഇത്തവണ 600 കോടി ലഭിച്ചു. കഴിഞ്ഞ തവണ 462.17 കോടി രൂപയായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ നിക്ഷേപമായി 273.80 കോടി രൂപയും വായ്പയിനത്തില്‍ 264.64 കോടി രൂപയും സബോഡിനേറ്റ് കടവിഹിതമായി 60.64 കോടി രൂപയും ചേര്‍ന്നതാണ് കൊച്ചി മെട്രോയ്ക്ക് ലഭിച്ച 599.08 കോടി രൂപ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (11 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (23 minutes ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (33 minutes ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (41 minutes ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (44 minutes ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (50 minutes ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (53 minutes ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (2 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (2 hours ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (9 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends