യുവതിയുടെയും കുഞ്ഞിന്റെയും ദുരൂഹമരണം: ഭര്‍ത്താവും ഭര്‍തൃമാതാവും പോലീസ് കസ്റ്റഡിയിൽ

വെള്ളന്നൂരില്‍ യുവതിയും കുഞ്ഞും ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പോലീസ് കസ്റ്റഡിയിൽ. ചാത്തമംഗലം സ്വദേശി രഖിലേഷ്, അമ്മ ലളിത എന്നിവരെയാണ് പോലീസ് അന്വേഷണത്തെ തുടർന്ന് അറസ്റ്റ് ചെയ്തത്. നവംബര്‍ പതിനൊന്നിനാണ് കീഴരിയൂര്‍ സ്വദേശി നിജിന, എട്ടു മാസം പ്രായമുള്ള മകന്‍ എന്നിവരെയാണ് ഭര്‍തൃവീട്ടിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ നിജിനയെ ഭര്‍തൃമാതാവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച യുവതിയുടെ കുടുംബം പരാതി നല്‍കിയതിനെ തുടർന്ന് അന്വേഷണം നടത്തിയത്. ഇതേതുടർന്ന് നിജിനയെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























