കാഞ്ഞങ്ങാടിൽ കലയുടെ അരങ്ങുണരാൻ മണിക്കൂറുകൾ മാത്രം; 28 വര്‍ഷത്തിന് ശേഷം നാട്ടിൽ എത്തുന്ന സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ നാടൊരുങ്ങി

കലയുടെ അരങ്ങുണരാൻ ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. കലാകാരന്മാരെ വാർത്തെടുക്കാൻ കാസർഗോഡ് കാഞ്ഞങ്ങാട് ഒരുങ്ങി കഴിഞ്ഞു. സംസ്ഥാന സ്കൂൾ കലോല്‍സവത്തിന്റെ പ്രചാരണാര്‍ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലോല്‍സവരാവ് അരങ്ങേറിയിരുന്നു . കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചായിരുന്നു അരങ്ങേറിയത്. കാസര്‍കോടിന്റ കലാസാംസ്കാരിക പാരമ്പര്യം പ്രമേയമാക്കിയായിരുന്നു കലോല്‍സവരാവ് നടന്നത്.
28 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാന കലോല്‍സവം ഈ നാട്ടിൽ എത്തുന്നത്. കാസര്‍കോട് ജില്ലാ കലോല്‍സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികളുടെയും കലാകാരന്‍മാരുടെയും പ്രകടനങ്ങള്‍ പരിപാടിയില്‍ ശ്രദ്ധേയമായി. ഒപ്പന , മാപ്പിളപ്പാട്ട്, ചവിട്ടുനാടകം, മിമിക്രി, തുടങ്ങിയ കലാപരിപാടികളും ചടങ്ങില്‍ അരങ്ങേറി. അറുപതാമത് സംസ്ഥാന കലോല്‍സവം കേരളം കണ്ട മികച്ച കലോല്‍സവമായി മാറുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha

























