സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. കേന്ദ്രനികുതി വിഹിതം മൂന്നു മാസമായി ലഭിച്ചിട്ടില്ല, കത്തെഴുതിയിട്ട് മറുപടിയുമില്ലെന്നും മന്ത്രി

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. കേന്ദ്രനികുതി വിഹിതം മൂന്നു മാസമായി ലഭിച്ചിട്ടില്ല. കത്തെഴുതിയിട്ട് മറുപടിയുമില്ലെന്നും മന്ത്രി പറഞ്ഞു. ഈ പ്രതിസന്ധികള്‍ക്കിടയിലും മുഖ്യമന്ത്രിയും സംഘവും ജപ്പാനില്‍ ഉള്‍പ്പെടെ സന്ദര്‍ശനത്തിന് പോയിരിക്കുകയാണ്. എ.ജി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ക്യാബിനെറ്റ് റാങ്ക് നല്‍കിയതിനാല്‍ കോടികളാണ് ഒരു മാസം ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ കുറവ് വരുത്തില്ലെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് ഉറപ്പ് പറയുന്നു. ബജറ്റ് അവതരിപ്പിച്ചപ്പോഴുള്ള തുകയില്‍ നിന്ന് 20000 രൂപയാണ് ഇപ്പോള്‍ കുറയുന്നത്.
വകുപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള അഞ്ച് ലക്ഷം രൂപയുടെ പരിധി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും ധനമന്ത്രി വ്യക്തമാക്കി. നിലവിലെ പ്രതിസന്ധിയെ ഒരുമിച്ചു നേരിടാമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം അന്‍പത് ശതമാനമായി വര്‍ധിപ്പിക്കണം. വിഹിതം വെട്ടികുറയ്ക്കാനും തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഉചിതമായ നടപടികള്‍ എടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ 270ാം വകുപ്പ് പ്രകാരം കേന്ദ്രവും സംസ്ഥാനവും പങ്കുവെക്കേണ്ട നികുതികളെ കുറിച്ച് പറയുന്നുണ്ട്. ആ നികുതികള്‍ പിരിക്കാനുള്ള ചെലവ്, സെസ്, സര്‍ചാര്‍ജ് എന്നിവ ഒഴിച്ചുള്ളവ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ഇടയില്‍ പങ്കുവെക്കേണ്ടതാണ്. മറ്റൊരാവശ്യത്തിന് വീതംവെക്കാനാകില്ല.
എന്നാല്‍ പ്രതിരോധാവശ്യത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ വിഹിതത്തില്‍ നിന്ന് പങ്കുവെക്കാന്‍ ധനകാര്യകമ്മിഷന് ശുപാര്‍ശ ചെയ്യാം. ഇതിനു വിരുദ്ധമായ നടപടിയുണ്ടാകുകയാണെങ്കില്‍ കോടതിയെ സമീപിക്കും. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമിടയില്‍ പങ്കുവെക്കേണ്ട നികുതി മറ്റൊരാവശ്യത്തിനായി മാറ്റുന്നത് ഭരണഘടനാവിരുദ്ധമാണെന്നും മന്ത്രി ഐസക് നേരത്തെ പറഞ്ഞിരുന്നു. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയാണ്. ദേശീയ റാങ്കിംഗില്‍ കേരളമാണ് ഒന്നാമത്. ഒരു കാലത്ത് സംസ്ഥാനം ഏറ്റവും പിന്നിലായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായത് ജനകീയാസൂത്രണത്തിലൂടെയാണ്. കേരളത്തിലെ 150 തദ്ദേശസ്ഥാപനങ്ങളെങ്കിലും ആവേശം നല്‍കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്. കുറച്ച് പഞ്ചായത്തുകളും നഗരസഭകളുമെങ്കിലും മുന്നില്‍ നിന്ന് പട നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നടപ്പുസാമ്പത്തിക വര്‍ഷം 7926.29 കോടി രൂപയുടെ കേന്ദ്ര നികുതിയാണ് സംസ്ഥാനത്തിന് കിട്ടുക. അടുത്ത സാമ്പത്തികവര്‍ഷം 13121.77 കോടി രൂപയായി വര്‍ധിക്കും. കോര്‍പ്പറേറ്റ് നികുതി 4354.92 കോടി രൂപ, ആദായനികുതി 3215.18 കോടി, കസ്റ്റംസ് നികുതി 2021.37 കോടി, കേന്ദ്ര എക്‌സൈസ് നികുതി 1314.63 കോടി, സേവന നികുതി 2215.80 കോടി രൂപ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് കേരളത്തിനുള്ള കേന്ദ്രനികുതി വിഹിതം. കൊച്ചി മെട്രോയിക്ക് ഇത്തവണ 600 കോടി ലഭിച്ചു. കഴിഞ്ഞ തവണ 462.17 കോടി രൂപയായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ നിക്ഷേപമായി 273.80 കോടി രൂപയും വായ്പയിനത്തില്‍ 264.64 കോടി രൂപയും സബോഡിനേറ്റ് കടവിഹിതമായി 60.64 കോടി രൂപയും ചേര്‍ന്നതാണ് കൊച്ചി മെട്രോയ്ക്ക് ലഭിച്ച 599.08 കോടി രൂപ.
https://www.facebook.com/Malayalivartha

























