ഗുരുവായൂര്‍ നിയമസഭാ മണ്ഡല പരിധിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

ഗുരുവായൂര്‍ നിയമസഭാ മണ്ഡല പരിധിയില്‍ ഇന്ന് ഹര്‍ത്താല്‍. യു ഡി ഫ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചാവക്കാട് നൗഷാദ് വധ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് വേറെ ചുമതലകള്‍ നല്‍കി സര്‍ക്കാര്‍ അന്വേഷണം വഴി തിരിച്ചു വിടുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപണം.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് മണി വരെ ആണ് ഹര്‍ത്താല്‍. അയ്യപ്പ ഭക്തരെയും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























