തന്റെ പരാതിയിൽ പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പ് ഒളിച്ചു കളിക്കുന്നു; താന്‍ എന്തിനാണ് ഓഫീസിലെത്തിയതെന്ന് പറയാനുള്ള ആര്‍ജവം മന്ത്രി കാണിക്കണം; പ്രതികരണവുമായി ബിന്ദു അമ്മിണി

താന്‍ ഓഫീസിലെത്തിയില്ല എന്ന് മന്ത്രി എ.കെ ബാലന്‍ പറയുന്നത് ഭയം കൊണ്ടെന്ന് ബിന്ദു അമ്മിണി. തന്റെ നിഴലിനേപ്പോലും മന്ത്രി ഭയക്കുന്നതായും അവർ പറഞ്ഞു. ജനുവരി രണ്ടിന് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേർത്തു. നവോത്ഥാന കേരളം വനിതാ കൂട്ടായ്മയിലെ അംഗങ്ങളാണ് ജനുവരി രണ്ടിനെത്തുകയെന്നും അവര്‍ പറയുകയുണ്ടായി.
താന്‍ എന്തിനാണ് ഓഫീസിലെത്തിയതെന്ന് പറയാനുള്ള ആര്‍ജവം മന്ത്രിക്കില്ല. ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകന്‍ കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാനായിരുന്നു താന്‍ എ.കെ. ബാലന്റെ ഓഫീസിലെത്തിയതെന്നും അത് മറച്ചുവെക്കുന്നത് എന്തിനാണെന്നതില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പ് എത്രമാത്രം ഒളിച്ചുകളിക്കുന്നു. വിഷയം പുറത്തേക്ക് വരാതിരിക്കുന്നതിന് വേണ്ടി മാത്രമാണ് താന്‍ ഓഫീസിലെത്തിയെന്നത് മന്ത്രി സമ്മതിക്കാതിരിക്കുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു.
https://www.facebook.com/Malayalivartha
























