Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!

23 SEPTEMBER 2026 10:20 PM IST
മലയാളി വാര്‍ത്ത

സാംസ്‌കാരിക ലോകത്തിന് വലിയ നഷ്ടം സമ്മാനിച്ച് പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തി ( 78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ചയായി അത്യാസന്ന നിലയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1951 ഏപ്രില്‍ 11-ന് കോട്ടയത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. പരേതനായ പി. നടരാജ പിള്ളയുടെയും പരേതയായ സി. സരസ്വതി അമ്മയുടെയും മകനാണ്.

നാല് പതിറ്റാണ്ടിലേറെ കേരളത്തിന്റെ കലാ-സാംസ്‌കാരിക ജീവിതത്തില്‍ നിറഞ്ഞുനിന്ന കൃഷ്ണമൂര്‍ത്തിയുടെ പേര് ഒരു വ്യക്തിയുടേതു മാത്രമായിരുന്നില്ല; ഒരു സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ പേരുകൂടിയായിരുന്നു. 'സൂര്യ'യിലൂടെ സിനിമ, നാടകം, നൃത്തം, സംഗീതം, ചിത്രകല, സാഹിത്യം, നാടോടിക്കലകള്‍ തുടങ്ങി കലയുടെ വിവിധ മേഖലകളെ ഒരേ കുടക്കീഴില്‍ കൊണ്ടുവന്ന കൃഷ്ണമൂര്‍ത്തി, വേദി തേടിയെത്തിയ നിരവധി കലാകാരന്മാര്‍ക്ക് അവസരമൊരുക്കിയ വ്യക്തിയായിരുന്നു.

 


കല തനിക്കൊരു വിനോദമായിരുന്നില്ല. സ്വന്തം വേദനകള്‍ക്ക് ആശ്വാസം കണ്ടെത്താനുള്ള വഴിയായിരുന്നു കല എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനങ്ങളിലും ആ വ്യക്തിപരമായ അനുഭവത്തിന്റെ അടയാളങ്ങള്‍ കാണാമായിരുന്നു.

ഐഎസ്ആര്‍ഒയിലെ എഞ്ചിനീയറില്‍ നിന്ന് 'സൂര്യ'യിലേക്ക്

ഐഎസ്ആര്‍ഒയിലെ മുന്‍ എഞ്ചിനീയറായിരുന്നു കൃഷ്ണമൂര്‍ത്തി. തുമ്പയിലെ ഐഎസ്ആര്‍ഒയില്‍ ജോലി ചെയ്തിരുന്ന കാലത്താണ് കലയും സിനിമയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായി മാറിയത്. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമടക്കമുള്ള ശാസ്ത്രജ്ഞരോടൊപ്പം ജോലി ചെയ്തിരുന്ന അദ്ദേഹം, കലാപ്രേമികളായ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നാണ് 'സൂര്യ'യുടെ തുടക്കത്തിലേക്ക് നീങ്ങിയത്.

ആദ്യകാലത്ത് ഏതാനും പേരുമായി ചേര്‍ന്ന് ഒരു ഫിലിം സൊസൈറ്റിയായിട്ടായിരുന്നു 'സൂര്യ'യുടെ തുടക്കം. നല്ല സിനിമ സാധാരണക്കാരിലെത്തിക്കണമെന്നും പ്രത്യേകിച്ച് വീട്ടമ്മമാരടക്കമുള്ള സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ആയിരുന്നു ലക്ഷ്യം. പിന്നീട് അത് ഒരു ഫിലിം സൊസൈറ്റിയുടെ പരിധി വിട്ട് വലിയ സാംസ്‌കാരിക പ്രസ്ഥാനമായി വളര്‍ന്നു.

27 വര്‍ഷത്തെ ഐഎസ്ആര്‍ഒ സേവനത്തിന് ശേഷം അദ്ദേഹം സ്വയം വിരമിച്ചത് കലയ്ക്കും സംസ്‌കാരത്തിനുമായി കൂടുതല്‍ സമയം മാറ്റിവയ്ക്കാനായിരുന്നു. കേരളത്തിലെ വിവിധ വേദികളില്‍ നടന്ന 'സൂര്യ'യുടെ 111 ദിവസത്തെ ഉത്സവം പിന്നീട് രാജ്യാതിര്‍ത്തികള്‍ കടന്നു. 38 രാജ്യങ്ങളില്‍ ചാപ്റ്ററുകളുള്ള സാംസ്‌കാരിക സംഘടനയായി 'സൂര്യ' വളര്‍ന്നുവെന്നാണ് കൃഷ്ണമൂര്‍ത്തി പറഞ്ഞിരുന്നത്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് എല്ലാ ദിവസവും ഒരു പരിപാടിയെങ്കിലും നടക്കുന്നതിനാല്‍ 365 ദിവസത്തെ സാംസ്‌കാരികോത്സവമായി 'സൂര്യ' മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (12 minutes ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (19 minutes ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (29 minutes ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (40 minutes ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (46 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (53 minutes ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (55 minutes ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (3 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (4 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (4 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (4 hours ago)

Malayali Vartha Recommends