വള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ അന്ത്യകർമ്മങ്ങൾ വീട്ടിൽ നടത്തി...മകന്റെ രൂപം തടിയിൽ കൊത്തിയെടുത്താണ് അന്ത്യകർമ്മങ്ങൾ നടത്തിയത്...

മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ മക്കളെ നഷ്ടപ്പെടുന്നത് . അതൊരിക്കലും അവർക്ക് ചിന്തിക്കാൻ പറ്റുന്നതല്ല. ഇവിടെ ഒരമ്മ അതെ അവസ്ഥയിലാണ് കടന്നു പോകുന്നത് . നീണ്ടകരയിൽ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ അന്ത്യകർമ്മങ്ങൾ വീട്ടിൽ നടത്തി. മൃതദേഹം ലഭിക്കാത്തതിനാൽ മകന്റെ രൂപം തടിയിൽ കൊത്തിയെടുത്താണ് അമ്മ രേഷ്മ അന്ത്യകർമ്മങ്ങൾ നടത്തിയത്. മകനൊപ്പം രേഷ്മയുടെ ഭർത്താവും അച്ഛനും അപകടത്തിൽ മരിച്ചിരുന്നു.
അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി തടിയിൽ കൊത്തിയെടുത്ത മകന്റെ രൂപം ചിതയിൽ ദഹിപ്പിക്കുകയായിരുന്നു. മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഗൗതം കൃഷ്ണയെ കാണാതായിട്ട് 55 ദിവസം കഴിഞ്ഞു. തിരച്ചിൽ നടന്നെങ്കിലും ഇതുവരെയും ഗൗതമിനെ കണ്ടെത്താൻ കഴിഞ്ഞില്ല. മകൻ ഇനിയും മടങ്ങിവരുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതോടെയാണ് മരിച്ചതായി കണക്കാക്കി അന്ത്യകർമ്മങ്ങൾ ചെയ്തത്.നേരത്തെ കാണാതായ മകനെ കണ്ടെത്തുന്നതിൽ അധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചെന്നാരോപിച്ച് അമ്മ രേഷ്മ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു.
തുടർന്ന് മുഖ്യമന്ത്രി വിഡി സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ ഇടപെടുകയും തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഗൗതമിന്റെ മൃതദേഹം കണ്ടെത്താനായിരുന്നില്ല.കഴിഞ്ഞ ജൂലൈ 31 നാണ് നീണ്ടകരയില്‍ നിന്നും മീന്‍പിടിക്കാന്‍ പോയ 'ശ്രീകൃഷ്ണഭഗവാന്‍ കുറുവടിക്കാരന്‍' ഔട്ട്ബോര്‍ഡ് ഫൈബര്‍ വള്ളം അപകടത്തില്‍പ്പെട്ടത്.തുടർന്ന് ഗൗതം കൃഷ്ണയെ കാണാതായിരുന്നു. ഗൗതം കൃഷ്ണയുടെ പിതാവ് രാധാകൃഷ്ണന്‍, അമ്മയുടെ പിതാവ് രാജീവന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും ഗൗതമിനായുള്ള തിരച്ചിൽ ഫലം കണ്ടില്ല. ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും കാത്തിരിപ്പിന് ഫലമില്ലാതായടെയാണ് കുടുംബം അന്ത്യകർമ്മങ്ങൾ ചെയ്യാൻ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha


























