കോവളം വെള്ളാര്‍ സമുദ്ര ബീച്ചില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടി. വീടുകളും വാഹനങ്ങളും അടിച്ചു തകര്‍ത്ത ശേഷം വീട് കയറി ആക്രമണവും നടത്തി

കോവളം വെള്ളാര്‍ സമുദ്ര ബീച്ചില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടി. വീടുകളും വാഹനങ്ങളും അടിച്ചു തകര്‍ത്ത ശേഷം വീട് കയറി ആക്രമണവും നടത്തി. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സമുദ്ര തേരി റോഡില്‍ സുരേഷിനാണ് പരിക്കേറ്റത്. ആക്രമണസംഘത്തിലെ മൂന്ന് പേരെ കോവളം പോലീസ് ഓടിച്ചിട്ട് പിടികൂടി. ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് അക്രമിസംഘം വീടുകളും വാഹനങ്ങളും അടിച്ചു തകര്‍ത്തത്. വയലിന്‍ കരവീട്ടില്‍ സുരേഷ്, ഗിരിജ എന്നിവരുടെ വീടുകളില്‍ ആക്രമണം അഴിച്ചുവിട്ട സംഘം ജനലുകളും വാതിലുകളും അടിച്ചു തകര്‍ത്തു. ശബ്ദം കേട്ട് പുറത്തിറങ്ങിയ സുരേഷിന്റെ മുഖത്ത് കമ്പി ഉപയോഗിച്ച് അടിച്ചു.
സമീപവാസികളായ രഞ്ചിത്ത്, സുനില്‍ എന്നിവരുടെ വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടറും ബൈക്കും മനോജ് എന്നയാളിന്റെ മാരുതി ഓമ്‌നി വാനും സംഘം അടിച്ചു തകര്‍ത്തു. സമുദ്ര ബീച്ച്, വെള്ളാര്‍, കോവളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടവും മോഷണവും പതിവാക്കിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് നിരന്തരം പ്രശ്‌നം സൃഷ്ടിച്ച ഇവരെ നാട്ടുകാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് താക്കീത് ചെയ്തിരുന്നുനു.ഇതിന്റെ വൈരാഗ്യത്താലാകാം ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം .വിവിധ സ്ഥലങ്ങളില്‍ നിന്നുംനും സംഘടിച്ചെത്തിയ ഒന്‍പത് പേരടങ്ങുന്ന സംഘമാണ് വീടുകളില്‍ ആക്രമണം നടത്തിയത്.
കോവളത്തും പരിസരപ്രദേശങ്ങളിലും ഇത്തരം സംഭവങ്ങളും മോഷണവും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. റിട്ട.എസ്.ഐ യുടെ വീട്ടില്‍ നിന്ന് മൂന്നര പവന്‍ സ്വര്‍ണാഭരണവും പ്‌ളാറ്റിനം മോതിരവും കഴിഞ്ഞദിവസം കവര്‍ന്നു. കഴിവൂര്‍ ചപ്പാത്ത് എം. കെ. പി ഭവനില്‍ ശശിധരന്റെ വീട്ടിലാണ് കവര്‍ച്ചനടന്നത്. വീട്ടുകാര്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ ഗ്രില്ലും അടുക്കളയുടെ പിന്‍വശത്തുള്ള വാതിലും തുറന്നിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹാളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പ്‌ളാറ്റിനം മോതിരവും മോഷ്ടിക്കപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്.
പരാതിയെ തുടര്‍ന്ന് വിഴിഞ്ഞം പൊലീസ്, ഫോറന്‍സിക് ഉദ്യോഗസ്ഥര്‍,ഡോഗ്‌സ്‌ക്വാഡ് തുടങ്ങിയവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച വിഴിഞ്ഞം മുക്കേലയിലെ ഒരു വീട്ടില്‍ നിന്നും എട്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും സമാനമായ രീതിയില്‍ മോഷ്ടിച്ചിരുന്നു. മദ്യവും മയക്കുമരുന്നും കഞ്ചാവും ഉള്‍പ്പെടെ സുലഭമായി ലഭിക്കുന്ന കോവളത്തും പരിസരപ്രദേശങ്ങളിലും ക്രിനിമലുകളുടെ താവളമായി മാറിയിട്ട് വര്‍ഷങ്ങളായി. പലപ്പോഴും സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് പൊലീസ് ഇടപെടുന്നതെന്നും നാ്ട്ടുകാര്‍ ആരോപിക്കുന്നു. വിദേശ യുവതി കൊല്ലപ്പെട്ടത് വെള്ളാറിലാണ്. ആ കേസിലെ പ്രധാന പ്രതിയുടെ സഹോദരനെ അടുത്തിടെ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചകേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
https://www.facebook.com/Malayalivartha
























