ചങ്ങനാശ്ശേരി ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നു പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി ഇത്തിത്താനത്താണ് നടുക്കുന്ന സംഭവം. അച്ഛനെയും അമ്മയെയും മകനെയുമാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തിത്താനം പൊൻപുഴ പാലമൂട്ടിൽ രാജപ്പൻ നായർ (71), സരസമ്മ (65), രാജീവ് (35) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ടിപ്പർ ലോറി ഡ്രൈവറും പെയിൻറിംഗ് തൊഴിലാളിയുമാണ് മരിച്ച രാജീവ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























