ആസ്വാദകരെ കൊണ്ട് നിറഞ്ഞ് കലോത്സവ വേദികൾ; കോഴിക്കോട് മുന്നേറുന്നു

തുളുനാട്ടുകാര്‍ പ്രധാനവേദിയിലേയ്ക്ക് പാഞ്ഞെത്തി. പ്രധാനവേദിയായ മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ നഗരിയില്‍ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പന മത്സരം നടന്നത്. ഒപ്പന മത്സരം തുടങ്ങിയതിന് പിന്നാലെയാണ് പ്രധാനവേദിയിൽ ആളുകള്‍ തിങ്ങി നിറഞ്ഞത്. ആറായിരം പേരെ ഉള്‍ക്കൊള്ളാവുന്ന പ്രധാനവേദിയിലെ പന്തലും നിറഞ്ഞ് കവിഞ്ഞ് ചുറ്റുമുള്ള വിശാലമൈതാനം അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി മാറുകയായിരുന്നു. പൊടിയും കനത്തചൂടും ഉണ്ടായിരുന്നെങ്കിലും ആളുകള്‍ കുടുംബസമേതം ഒപ്പന കാണാൻ എത്തിച്ചേർന്നു. മുന്നില്‍ കോഴിക്കോടാണ്.
https://www.facebook.com/Malayalivartha
























