എസ്എഫ്ഐ പ്രവർത്തകർ വിദ്യാർഥികൾക്ക് നേരെ അക്രമം അഴിച്ചു വിടുന്നു; ഉമ്മൻ ചാണ്ടി ആരോപണവുമായി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകർ വിദ്യാർഥികൾക്ക് നേരെ അക്രമം അഴിച്ചു വിടുന്നു. ഇത് അത്യന്തം അപലപനീയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യൂണിവേഴ്സിറ്റി കോളജിൽ കഴിഞ്ഞ ദിവസങ്ങളിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പെൺകുട്ടികൾ അടക്കം നിരവധി കെഎസ്‌യു പ്രവർത്തകരെ ആക്രമിക്കുകയുണ്ടായി.
ഈ സംഭവം അറിഞ്ഞതോടെ യൂണിവേഴ്സിറ്റി കോളജിൽ എത്തിയ കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത് അടക്കമുള്ള വിദ്യാർഥികൾക്ക് നേരെയും അക്രമണം ഉണ്ടായി. എസ്എഫ്ഐ അക്രമത്തിന് കാവൽ നിൽക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു. യൂണിവേഴ്സിറ്റി കോളജിന് ഏക സംഘടനാ ക്യാമ്പസ് ആക്കി മാറ്റാനുള്ള ശ്രമമാണ് എസ്എഫ്ഐ നടത്തുന്നതെന്നും ഇതിന് സിപിഎമ്മിന്റെ പിന്തുണയുമുണ്ടെന്നും കോളജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഉള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























