കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ എത്തിയത് പതിവ് സ്റ്റൈലില്‍; നാഗമ്ബടം സെന്‍റ് ആന്‍റണീസ് പള്ളിയില്‍ മുട്ടു കുത്തി പ്രാര്‍ത്ഥിച്ച ശേഷം കോടതിയിലേക്ക്; 13 തവണ കന്യാസ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് തോന്നിപ്പിക്കാതെ ഫ്രാങ്കോ പുഞ്ചിരിച്ചു;ജലന്ധര്‍ അതിരൂപതയിലെ ബിഷപ്പായിരുന്ന ഫാദര്‍ ഫ്രാങ്കോ മുളയ്ക്കലിനെ ബലാല്‍സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേരളാ പൊലീസ് അറസ്റ്റ് ചെയ്‌തത്

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ എത്തിയത് പതിവ് സ്റ്റൈലില്‍. നാഗമ്ബടം സെന്‍റ് ആന്‍റണീസ് പള്ളിയില്‍ മുട്ടു കുത്തി പ്രാര്‍ത്ഥിച്ച ശേഷം ഫ്രാങ്കോ കോടതിയിലേക്ക് പോയി. കേസ് ജനുവരി ആറിന് പരിഗണിക്കും. നടപടിക്രമങ്ങളുടെ ഭാഗമായി ഹാജരായ ബിഷപ്പിന് കോടതി ജാമ്യം നീട്ടി നല്‍കി.
വിചാരണയ്ക്ക് മുന്നോടിയായി ഹാജരാകാന്‍ കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്ന് ഫ്രാങ്കോയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. അനുയായികള്‍ക്കും സഹവൈദികര്‍ക്കും ഒപ്പമായിരുന്നു പ്രാര്‍ത്ഥന. കേസ് പരിഗണിച്ച കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജനുവരി ആറിലേക്ക് മാറ്റി.
നാഗമ്ബടം സെന്‍റ് ആന്‍റണീസ് പള്ളിയില്‍ അനുയായിവൃന്ദത്തോട് ഒപ്പമാണ് ഫ്രാങ്കോ എത്തിയത്. കത്തോലിക്കാ പ്രാര്‍ത്ഥന ശൈലിയില്‍ 15 മിനിറ്റ് പ്രാര്‍ത്ഥന. സഹവൈദികരും ക്രൈസ്തവ സംഘടനാ ഭാരവാഹികളും ഫ്രാങ്കോയ്ക്ക് ഒപ്പം പ്രാര്‍ത്ഥിച്ചു. ഒടുവില്‍ വെള്ള ടെമ്ബോ ട്രാവലറില്‍ അനുയായികള്‍ക്കൊപ്പം കോടതിയിലേക്ക്. പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ആരാധകരെ കൈ ഉയര്‍ത്തി കാണിച്ച അതേ ഫ്രാങ്കോയെ തന്നെയാണ് കോട്ടയത്തും കണ്ടത്.
ജലന്ധര്‍ അതിരൂപതയിലെ ബിഷപ്പായിരുന്ന ഫാദര്‍ ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടായിരത്തി പതിനെട്ട് സെപ്റ്റംബര്‍ ഇരുപത്തിയൊന്ന് രാത്രി ഒന്‍പത് മണിക്ക് ബലാല്‍സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേരളാ പൊലീസ് അറസ്റ്റ് ചെയ്‌തത് .
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബിഷപ്പ് പദവിയില്‍ ഇരുന്ന ഒരു ഫാദര്‍ അറസ്റ്റില്‍ ആവുന്നത്. ആദ്യമൊക്കെ വലിയ പരാതികൾക്ക് ഇടം കൊടുക്കാതെ മുന്നോട്ട് പോയ അന്വേഷണം ഇടയ്ക്ക് മന്ദീഭവിച്ചു എന്ന പ്രതീതി ഉണ്ടാവുന്നു. ബിഷപ്പ് കുറ്റക്കാരനാണ് എന്നതിന് തെളിവുകള്‍ ഉണ്ടെന്ന് കോടതിയില്‍ പറഞ്ഞിട്ടും അറസ്റ്റ്പറഞ്ഞിട്ടും അറസ്റ്റ് വൈകുന്നത് പല സംശയങ്ങള്‍ക്കും വഴിവച്ചു. ഇതിനിടെ പരാതിക്കാരിയായ കന്യാസ്ത്രീയെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമങ്ങളും നടന്നു. അവര്‍ ദുര്‍നടപ്പുകാരിയാണ് എന്നതു മുതല്‍ പരാതിക്ക് പിന്നില്‍സഭയ്ക്കും ഫ്രാങ്കോ പിതാവിനും എതിരായ ഗൂഢാലോചനയാണ് എന്നുവരെ ആരോപണങ്ങള്‍ ഉണ്ടായി.
ഇതിന്റെയൊക്കെ വെളിച്ചത്തില്‍ സംഭവങ്ങളെ കൂട്ടിവായിക്കുമ്പോള്‍ പ്രബലനായ ജലന്ധര്‍ ബിഷപ്പ് സഭയുടെയും സില്‍ബന്ധികളുടെയും ഒത്താശയോടെ അന്വേഷണം അട്ടിമറിക്കുകയാണ് എന്ന സംശയം ബലപ്പെട്ടു. അങ്ങനെയാണ് തിരുവസ്ത്രംധരിച്ച കന്യാസ്ത്രീകള്‍ തെരുവില്‍ പന്തല്‍ കെട്ടി സമരത്തിനിറങ്ങുക എന്ന അനിതരസാധാരണമായ സംഭവത്തിന് കേരളം സാക്ഷ്യംവഹിച്ചത്
കേരളത്തിന്റെ സാംസ്കാരിക പൊതുമണ്ഡലവും മാധ്യമങ്ങളും ഒക്കെത്തന്നെ തിരിച്ച് വാദിക്കാന്‍ പറ്റാത്തവണ്ണം ഫ്രാങ്കോയ്ക്ക് എതിരായി. ഇരുപത്തിയൊന്നാം തിയതി രാത്രി ഒന്‍പത് മണിക്ക് ഫ്രാങ്കോ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























