ഫേസ്ബുക്ക് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ രണ്ട് കുട്ടികളുടെ പിതാവായ യുവാവ് മുങ്ങിയത് വീട്ടമ്മയ്‌ക്കൊപ്പം... ഒൻപത് മാസത്തെ സുഖവാസത്തിന് ശേഷം കാമുകി പൂര്‍ണ ഗര്‍ഭിണി, നേമത്ത് വെച്ച് കമിതാക്കൾ പോലീസ് കണ്ണിൽപ്പെട്ടതോടെ കാമുകന്‍ അകത്ത്

ഫേസ്ബുക്ക് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ രണ്ട് കുട്ടികളുടെ പിതാവായ 39കാരന്‍ വീട്ടമ്മയ്ക്കൊപ്പം നാടുവിട്ടു. ജനുവരി 14ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ജിനീഷിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ആലുവ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എം ജിജിമോന്‍, സൈബര്‍ സെല്‍ ഇന്‍ ചാര്‍ജ് എ.എസ്.ഐ.എസ് ബിനോയ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍, ഇരുവരെയും തിരുവനന്തപുരം ജില്ലയിലെ നേമത്ത് നിന്നാണ് കണ്ടെത്തിയത്. യുവതി ഇപ്പോള്‍ പൂര്‍ണ ഗര്‍ഭിണിയാണ്.യുവാവിനെ കോടതിയില്‍ ഹാജരാക്കി.കോതമംഗലം കറുകടം വട്ടേപ്പറമ്ബില്‍ ജിനീഷിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്
https://www.facebook.com/Malayalivartha
























