ശബരിമലയിൽ വിലസി കൊടും ക്രിമിനല്‍ ആനയറ അജീഷ്, സോപാനത്ത് സുരക്ഷയൊരുക്കുന്നത് പുത്തന്‍പാലം രാജേഷിന്റെ കൂട്ടു പ്രതി; ശബരിമലയില്‍ നിന്ന് ഇറങ്ങിയാല്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവം; ശബരിമലയിൽ ജോലിക്ക് എത്തുന്നത് ക്രിമിനലുകളോ?

ശബരീശ ദര്‍ശനത്തിന് ഭക്ത ലക്ഷങ്ങള്‍ ഒഴുകിയെത്തുകയാണ്. വളരെ ശാന്തമായിരുന്ന ശബരിമല പെട്ടന്നായിരുന്നു ഭീതി നിറച്ച സന്നിധാനമായി മാറിയത്. കഴിഞ്ഞ ദിവസം ശബരീശ ദർശനം നടത്തിനായി ബിന്ദു അമ്മിണിയും തൃപ്തി ദേശായിയും എത്തിയതോടെയായിരുന്നു കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്. തൃപ്തി ദേശായി തിരികെ മടങ്ങി പോകേണ്ടി വന്നെങ്കിലും ശബരിമല ദര്‍ശനം നടത്താന്‍ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ മുളകുപൊടി ആക്രമണം ഉണ്ടായിരുന്നു. ഇപ്പോഴിതാ ശബരിമലയിൽ ജോലിക്ക് എത്തുന്നത് ക്രിമിനലുകളാണോ എന്ന വാദമാണ് നിലനിൽക്കുന്നത്. മുമ്ബ് ശബരിമലയില്‍ താല്‍കാലിക ജീവനക്കാരനെ കാണാതായ സംഭവത്തില്‍ പല ദുരൂഹതകളും ഉണ്ടായിരുന്നു. സന്നിധാനത്തെ ചില സെക്യൂരിറ്റി ജീവനക്കാര്‍ അടിച്ചു കൊന്നതാണെന്നും സംശയമെത്തി. എന്നാല്‍ കാണാതായ ആള്‍ മരിച്ചെന്ന് ഉറപ്പിക്കാന്‍ പോലും പൊലീസിന് കഴിയാത്ത വിധമായിരുന്നു തെളിവ് നശീകരണം. അനയറ അജീഷ് അടക്കമുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗത്തിനും അറിയാം.
ഇത് ദേവസ്വം ബോര്‍ഡിനെ അവരും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്റ്റേഷനുകളില്‍ സ്ഥിര പ്രശ്നക്കാരനായതോടെ അജീഷിനെതിരെ കാപ്പ ചുമത്താന്‍ പോലും പൊലീസ് ഒരു ഘട്ടത്തില്‍ ആലോചിച്ചിരുന്നു.ഇത്തരത്തിലൊരു വ്യക്തിയാണ് ദേവസ്വം ബോര്‍ഡില്‍ സ്ഥിര ജീവനക്കാരനായത്. പി എസ് സിയിലും മറ്റും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് മുമ്ബ് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡില്‍ ആര്‍ക്കും ജോലിക്ക് കയറാം. ഈ പഴുതുപയോഗിച്ചാണ് ക്രിമിനലുകള്‍ ദേവസ്വം ബോര്‍ഡില്‍ ജീവനക്കാരനായത്. അതേസമയം ഇപ്പോഴിതാ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ്.
ശബരിമല അയ്യപ്പന്റെ തിരുനടയായ സോപാനത്ത് സുരക്ഷയൊരുക്കുന്നത് കുപ്രസിദ്ധ ഗുണ്ടയായ പുത്തന്‍പാലം രാജേഷിന്റെ കൂട്ടു പ്രതിയാണെന്നാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സന്നിധാനത്തെ പ്രത്യേക സുരക്ഷാ മേഖലയില്‍ ഉണ്ടായ നിരവധി പരാതികളെ തുടര്‍ന്നാണ് ഈ സെക്യൂരിറ്റിക്കാരന്റെ പശ്ചാത്തലം പൊലീസ് അന്വേഷിച്ചത്. ആറ് കേസുകളിലെ പ്രതിയായിരുന്നു ഇയാളെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അത്യാധുനിക മൊബൈല്‍ ഫോണുമായി നടക്കുന്ന അജീഷിന് ഇത് മറ്റാരോ വാങ്ങി നല്‍കിയതാണെന്നും വ്യക്തമായി. ഇത് സന്നിധാനത്ത് എത്തുന്ന ഭക്തരില്‍ നിന്ന് വാങ്ങിയാതാണെന്നും കണ്ടെത്തി. ദൂബായില്‍ നിന്നാണ് ഈ ഫോണ്‍ വാങ്ങിയിരിക്കുന്നത്. പൊലീസുകാരനെ ആക്രമിച്ചതില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അജീഷ്. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം പരിഗണിച്ച് ഭക്തരോട് കരുതലുകളെടുത്താണ് പൊലീസ് പെരുമാറുന്നത്. എന്നാല്‍ ദേവസ്വം ഗാര്‍ഡുമാര്‍ സുരക്ഷ നോക്കിന്നിടത്ത് ഇത് നടക്കുന്നില്ലെന്നാണ് ആക്ഷേപം. ദര്‍ശനത്തിന് എത്തുന്നവരെ ദേവസ്വം ഗാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നതായി പൊലീസിന് മുമ്ബില്‍ പല പരാതികള്‍ കിട്ടി.
ഇതോടെയാണ് ഗാര്‍ഡിനെ കുറിച്ച് അന്വേഷണം തുടങ്ങിയത്. വിവരങ്ങള്‍ തിരിച്ചറിഞ്ഞ് പൊലീസുകാര്‍ തന്നെ ഞെട്ടി. പൊലീസിന് കിട്ടിയ പരാതിയിലെ പ്രതി കുപ്രിസിദ്ധ ഗുണ്ടയായ പുത്തന്‍പാലം രാജേഷ് പ്രതിയായ കേസിലെ കുട്ടു പ്രതിയാണ്. ഇയാളെ സന്നിധാനം പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. കേസുകളെ കുറിച്ച് സമ്മതിച്ചു. ദേവസം ഗാര്‍ഡുകള്‍ ഫോണ്‍ തട്ടിയെടുത്തുവെന്നും പരാതിയുണ്ട്. ഇതിന് ശേഷവും ഭക്തര്‍ക്കെതിരായ ഗാര്‍ഡുകളുടെ അതിക്രമം തുടര്‍ന്നു. ഇതോടെയാണ് സോപാനത്തെ നിയന്ത്രിക്കുന്ന സെക്യൂരിറ്റിക്കാരന്റെ ക്രിമിനല്‍ പശ്ചാത്തലം ഐബിയും സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ഇയാളെ ആനയറ അജീഷ് എന്നാണ് അറിയപ്പെടുന്നത്. പുത്തന്‍പാലം രാജേഷ് പ്രതിയായ വധശ്രമക്കേസിലെ കൂട്ടുപ്രതിയായാണെന്നും മനസ്സിലായി. ശബരിമലയില്‍ ക്രിമിനല്‍ കേസ് പ്രതികള്‍ ജോലിക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം ദേവസ്വം ബോര്‍ഡിന് പൊലീസ് മുമ്ബ് തന്നെ നല്‍കിയിരുന്നു.
ഇതിന്‍ പ്രകാരം കടകളിലും കൊപ്രാകളത്തിലും ജോലിക്കെത്തുന്നവരെ പോലും പൊലീസ് നിരീക്ഷിക്കാറുണ്ട്. കേസുകള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കിയാണ് ഇവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡിലെ സ്ഥിര ജീവനക്കാരുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കാറില്ല. ഇതാണ് പുത്തന്‍പാലം രാജേഷിന്റെ സുഹൃത്തുക്കള്‍ പോലും സന്നിധാനത്ത് ജോലി നോക്കുന്ന സ്ഥിതിക്ക് കാരാണം. ഈ സംഭവത്തില്‍ അന്വേഷണം നടക്കുമ്ബോള്‍ മറ്റൊരു തീര്‍ത്ഥാടകനയേും സോപാനത്തിന് മുമ്ബിലിട്ട് കൈയേറ്റം ചെയ്തു. ഇയാളോട് മോശമായി സെക്യൂരിറ്റിക്കാരന്‍ പെരുമാറി. ഇത് പൊലീസ് ചോദ്യം ചെയ്‌തെങ്കിലും വാക്കേറ്റത്തിന് ദേവസ്വം ജീവനക്കാരന്‍ ശ്രമിക്കുകയാണ് ചെയ്തത്. പൊലീസിന്റെ നിര്‍ദ്ദേശം അവഗണിച്ച് ദേവസ്വം ജീവനക്കാരന്‍ ഫോട്ടോ എടുക്കുകയും ചെയ്തു. ഈ മേഖലയില്‍ ഫോട്ടോഗ്രഫി നിരോധിച്ചിട്ടുണ്ട്. ഇവിടെയാണ് അത്യാധുനിക ക്യാമറാ ഫോണ്‍ ഉപയോഗിച്ച് സെക്യൂരിറ്റിക്കാരന്‍ ചിത്രമെടുത്തത്. ഇക്കാര്യങ്ങളെല്ലാം അവിടെയുണ്ടായിരുന്ന സിഐയോട് പൊലീസുകാരന്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. സിഐ കാര്യങ്ങള്‍ തിരക്കിയപ്പോഴും സിഐയെ ഭീഷണിപ്പെടുത്തി. ഈ സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. എങ്കിലും ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുന്നില്ലെന്ന ആക്ഷേപവും ഉണ്ട്. സോപാനം കേന്ദ്രീകരിച്ച് നടക്കുന്ന ഈ സംഭവങ്ങള്‍ ഐബിയും തിരിച്ചറിഞ്ഞു. അതീവ സുരക്ഷ വേണ്ടവര്‍ എത്തുന്ന പ്രത്യേക മേഖലയിലാണ് പുത്തന്‍പാലം രാജേഷിന്റെ കൂട്ടാളിയായ അജീഷ് ജോലി ചെയ്യുന്നത്. ഇതിലെ സുരക്ഷാ പ്രശ്‌നങ്ങളാണ് ഐബിയും കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളാ പൊലീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ചും ഇക്കാര്യം പൊലീസിനേയും അറിയിച്ചിട്ടുണ്ട്.
സംഭവത്തിൽ ദേവസ്വം വിജിലന്‍സും അന്വേഷണം തുടങ്ങി. സോപാനത്ത് സുരക്ഷ നിയന്ത്രിക്കുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണമെന്നാണ് ആവശ്യം. ഇതിനൊപ്പം എസ് ഒ രാഹുല്‍ നായരും പൊലീസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആരോപണ വിധേയനായ അജീഷ് പുത്തന്‍പാലം രാജേഷിന്റെ അടുത്ത സുഹൃത്താണ്. പോള്‍ മുത്തൂറ്റ് വധക്കേസില്‍ പോലും ചര്‍ച്ചയായ പുത്തന്‍പാലം രാജേഷ് പേട്ട പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നത്. ഇതേ സ്റ്റേഷനില്‍ അജീഷിനെതിരെ കേസുകള്‍ ഏറെയുണ്ട്. കൂടാതെ മെഡിക്കല്‍ കോളേജിലും മ്യൂസിയും പൊലീസ് സ്റ്റേഷനിലും കേസുകളുണ്ട്. അതുകൊണ്ട് തന്നെ ഇയാള്‍ ശബരിമലയില്‍ നിന്ന് ഇറങ്ങിയാല്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന് പൊലീസ് സംശയിക്കുന്നു.
https://www.facebook.com/Malayalivartha
























